24.9 C
Kottayam
Wednesday, May 15, 2024

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

Must read

വയനാട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കല്‍പ്പറ്റ സ്വദേശി സദാനന്ദന്‍(82)ആണ് മരിച്ചത്. സദാനന്ദന് ഹൃദയസംബന്ധമായ രോഗമുണ്ടായിരുന്നു.

സെപ്റ്റംബര്‍ 22നാണ് സദാനന്ദന് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും.

അതേസമയം സംസ്ഥാനത്ത് ഇന്നലെ 8135 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരിന്നു. രോഗം സ്ഥിരീകരിച്ചവരില്‍ 7013 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതില്‍ തന്നെ 730 പേരുടെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 29 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരണമടഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week