InternationalNews
ന്യൂസ് ഷോകേസ്; വാര്‍ത്താ വിതരണത്തിന് ഗൂഗിളിന്‌റെ പുതിയ പ്ലാറ്റ്‌ഫോം
മുംബൈ:വാര്‍ത്താവിതരണത്തിന് പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ഗൂഗിള്‍. ഗൂഗിള്‍ ന്യൂസ് ഷോകേസ് എന്നാണ് ഇതിന് ഗൂഗിള്‍ പേര് നല്‍കിയിരിക്കുന്നത്. ഗൂഗിള്‍ ന്യൂസ് ഷോകേസ് സംവിധാനം ആദ്യം ജര്‍മ്മനിയിലായിരിക്കും അവതരിപ്പിക്കുകയെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ വ്യക്തമാക്കി.
ബെല്‍ജിയം, ഇന്ത്യ, നെതര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും വൈകാതെ ഗൂഗിള്‍ ന്യൂസ് ഷോകേസ് സംവിധാനം ലഭ്യമാകും. അര്‍ജന്‌റീന, ഓസ്‌ട്രേലിയ, ബ്രിട്ടന്‍ തുടങ്ങിയ 200 രാജ്യങ്ങളുമായി ഗൂഗിള്‍ ധാരണയിലെത്തിക്കഴിഞ്ഞു. വാര്‍ത്തകള്‍ നല്‍കുന്ന പ്രസാദകര്‍ക്ക് അടുത്ത 3 വര്‍ഷത്തേക്ക് 100 കോടി ഡോളറിന്‌റെ പ്രതിഫലം നല്‍കാനാണ് പദ്ധതി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News