11 മാസം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തി ഉപേക്ഷിച്ചതായി സംശയം; യുവതിയും കാമുകനും കസ്റ്റഡിയിൽ

മലപ്പുറം: 11 മാസം പ്രായമുള്ള ആൺകുട്ടിയെ അമ്മയും ആൺസുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയതായി സംശയം. തിരൂരിനടുത്ത് തലക്കാട് പഞ്ചായത്തിൽ പുല്ലൂരാൽ എസ്.ഐ.ഒ. ബസ്റ്റോപ്പിന് സമീപമാണ് സംഭവം.

തമിഴ്നാട് നെയ്‌വേലി സ്വദേശി ജയസൂര്യ (23), പിതാവ് കുമാർ, പെൺസുഹൃത്ത് തമിഴ്നാട് കടലൂർ സ്വദേശി ശ്രീപ്രിയ എന്നിവരെ തിരൂർപോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തുവരികയാണ്.

രണ്ടു മാസം മുമ്പാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് നിഗമനം. എവിടെയാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് എന്ന കാര്യം പ്രതികൾ പോലീസിനോട് വെളിപ്പെടുത്തിയിട്ടില്ല.

ഭർത്താവിനെ വിട്ട്‌ തിരൂരിൽ എത്തിയ യുവതിയെ, കഴിഞ്ഞദിവസം ബന്ധുക്കളിൽ ഒരാൾ കണ്ടതോടെയാണ് സംഭവം പുറത്തായത്. കുട്ടിയെ കൂടെ ഇല്ലാത്തതിനാൽ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

കുട്ടിയെ കൊലപ്പെടുത്തി എന്നാണ് ഇവർ പോലീസിന് മൊഴി നൽകയതെങ്കിലും പൂർണമായും മൊഴി പോലീസ് വിശ്വാസത്തിലെടുത്തിയിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News