24.2 C
Kottayam
Saturday, June 6, 2026

ആറ് മണ്ഡലങ്ങളില്‍ പരാജയഭീതി;എംപിമാരെ മാറ്റി പരീക്ഷിക്കാന്‍ കോണ്‍ഗ്രസ്

Must read

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആറ് മണ്ഡലങ്ങൾ സുരക്ഷിതമല്ലെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍. പത്തനംതിട്ട, മാവേലിക്കര, ചാലക്കുടി, തൃശ്ശൂർ, പാലക്കാട്, ആലത്തൂർ മണ്ഡലങ്ങളിൽ ആണ് കോൺഗ്രസ് തിരിച്ചടി ഭയക്കുന്നത് .

മണ്ഡലങ്ങളിലെ സംഘടനാ തലത്തിലെ പ്രശ്നങ്ങളും സ്ഥാനാർഥികളും തിരിച്ചടിയുടെ ഘടകങ്ങളായി വിലയിരുത്തുന്നു. ന്യൂനപക്ഷങ്ങൾ അത്രകണ്ട് കോൺഗ്രസിനൊപ്പം ഇല്ല, യുവ വോട്ടർമാരെ സ്വാധീനിക്കാൻ ആയിട്ടില്ല എന്നിവ അടക്കമുള്ള കാര്യങ്ങളും ജയസാധ്യത കുറയ്ക്കുമെന്നും ആശങ്കയുണ്ട്.

തിരിച്ചടി ഭയക്കുന്ന ചില മണ്ഡലങ്ങളിൽ പകരക്കാരെ ഇറക്കിയാൽ നില മെച്ചപ്പെടുത്താൻ പറ്റുമോ എന്ന ആലോചന ഉണ്ടെങ്കിലും അന്തിമ തീരുമാനം ഹൈക്കമാന്റിൽ നിന്നു ഉണ്ടാകും. പത്തനംതിട്ട മാവേലിക്കര തൃശ്ശൂർ മണ്ഡലങ്ങളിൽ സിറ്റിങ് എംപിമാരെ മാറ്റിയാൽ പകരക്കാരുണ്ട്. യൂത്ത് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ അബിൻ വർക്കി, കെപിസിസി വൈസ് പ്രസിഡണ്ട്മാരായ പി പി സജീന്ദ്രൻ, വി ടി ബൽറാം എന്നിവരാണ് ഈ മണ്ഡലങ്ങളിൽ പരിഗണനയിൽ ഉള്ളവർ.

സിറ്റിംഗ് എം പിമാർ സജീവമായി കഴിഞ്ഞ ഈ ഘട്ടത്തിൽ ഒരു മാറ്റം എങ്ങനെ എന്നതും ആലോചിക്കുന്നുണ്ട്. വയനാട് രാഹുൽഗാന്ധി വീണ്ടും എത്തുമോ എന്നത് ആശ്രയിച്ചായിരിക്കും ബാക്കി മണ്ഡലങ്ങളിലെ അന്തിമ തീരുമാനം .

- Advertisement -

അടിയന്തരമായി തിരുവനന്തപുരത്ത് എത്തിയ കെ സി വേണുഗോപാൽ വിളിച്ച യോഗത്തിൽ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലു, കേരളത്തിന്റെ ചുമതല ഉള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, കെപിസി അധ്യക്ഷൻ കെ സുധാകരൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർക്ക് ഒപ്പം കേരളത്തിലെ മുതിർന്ന നേതാക്കളും പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week