InternationalNews

ടെക്‌സസില്‍ വെടിവയ്പ്പ്; ഒരാള്‍ മരിച്ചു, അഞ്ചു പേര്‍ക്ക് പരിക്ക്

ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസില്‍ വെടിവയ്പില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാല് പേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കിഴക്കന്‍ ടെക്‌സസ് നഗരമായ ബ്രയാനിലെ വ്യവസായ പാര്‍ക്കില്‍ പ്രാദേശിക സമയം വ്യാഴാഴ്ച വൈകുന്നേരം 2.30 ന് ആണ് വെടിവയ്പുണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി ഷെരിഫ് ഡൊണാള്‍ഡ് സോവല്‍ പറഞ്ഞു.

വ്യവസായ പാര്‍ക്കിലെ തൊഴിലാളിയാണ് വെടിവയ്പു നടത്തിയതെന്നാണ് കരുതുന്നത്. ആക്രമണത്തിന്റെ കാരണം അറിവായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

അമേരിക്കയിലെ തോക്ക് സംസ്‌കാരത്തെ പകര്‍ച്ചവ്യാധിയെന്ന് വിശേഷിപ്പിച്ച പ്രസിഡന്റ് ജോ ബൈഡന്‍ പ്രതിസന്ധി പരിഹരിക്കാനുള്ള പദ്ധതികള്‍ അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് വെടിവയ്പുണ്ടാകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button