ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം, ഒരാൾ കൊല്ലപ്പെട്ടു,ആറ് ദിവസത്തിനിടയിലെ എട്ടാമത്തെ ആക്രമണം

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം. പ്രദേശവാസി കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കുണ്ട്. ആറ് ദിവസത്തിനിടയിലെ എട്ടാമത്തെ ഭീകരാക്രമണമാണിത്. ഇന്നലെ രാത്രിയും ജമ്മു കശ്മീരിൽ രണ്ടിടങ്ങളിൽ ഭീകരാക്രമണം നടന്നിരുന്നു. ഗോപാൽപുരയിലും കശ്മീരിലെ പൊലീസ് കൺട്രോൾ റൂമിന് നേരെയുമാണ് ഇന്നലെ ആക്രമണം നടന്നത്. ആക്രമണത്തില്‍ ഒരു പൊലീസുകാരനും നാട്ടുകാരനും പരിക്കേറ്റിരുന്നു.

കശ്മീരിൽ ഐ ടി ബി പി ജവാന്മാർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് ആറ് മരണം. ചന്ദൻവാരിയിൽ നിന്ന് പഹൽഗാമിലേക്ക് പോയ ബസാണ് നദിയിലേക്ക് മറിഞ്ഞത്. 37 ജവാന്മാരും രണ്ട് ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥരുമാണ് ബസ്സിൽ ഉണ്ടായിരുന്നത്. അമർനാഥ് യാത്ര ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരാണ് അപകടത്തിൽപെട്ടത്. ഗുരുതരമായി പരിക്കേറ്റ ജവാന്മാരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. ബ്രേക്കിന് തകരാർ സംഭവിച്ചതാണ് ബസ് മറിയാൻ കാരണമെന്നാണ് പ്രാഥമിക വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News