പത്തനംതിട്ട: കോന്നിയില്‍ നിര്‍മാണത്തിലിരുന്ന ഇരുനിലക്കെട്ടിടം ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. വീടിന്റെ തട്ട് പൊളിക്കുന്നതിനിടെയാണ് ഇരുനില കെട്ടിടം തകര്‍ന്നുവീണത്. ഭിത്തിക്കും മേല്‍ക്കൂരയ്ക്കുമിടയില്‍പ്പെട്ടയാളാണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് 3 മണിയോടെയാണ് സംഭവം. കോന്നി ആര് ടി ഓഫീസിന് സമീപമുള്ള ഇരുനില കെട്ടിടത്തിലാണ് അപകടം സംഭവിച്ചത്. കോന്നി സ്വദേശിയായ അരുണ്‍ കൃഷ്ണയാണ് അപകടത്തില്‍ മരിച്ചത്. 31 വയസ്സായിരുന്നു.
ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News