കോഴിക്കോട് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അച്ഛന്റെ സുഹൃത്ത് പിടിയില്‍

കോഴിക്കോട്: ബാലുശേരിയില്‍ ആറു വയസുകാരിയായ നേപ്പാളി സ്വദേശിയായ കുട്ടി പീഡനത്തിനിരയായ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. അയല്‍വാസിയെയാണ് പോലീസ് പിടികൂടിയത്. ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്തുള്ള കരിങ്കല്‍ ക്വാറിയിലെ ജോലിക്കാരാണ് കുട്ടിയുടെ മാതാപിതാക്കള്‍. ക്വാറിക്ക് സമീപമാണ് ഇവര്‍ താമസിക്കുന്നതും.

സംഭവ ദിവസം കുട്ടിയുടെ അച്ഛനും സുഹൃത്തും മദ്യപിച്ച് വീട്ടില്‍ എത്തി. തുടര്‍ന്ന് അമ്മയുമായി വഴക്കുണ്ടായി. തൊട്ടുപിന്നാലെ അമ്മ വീട്ടില്‍ നിന്നുമിറങ്ങി പോയി. ഭാര്യയെ കാണാതായതോടെ ഇയാള്‍ അന്വേഷിച്ച് പുറത്തേക്ക് ഇറങ്ങിപ്പോയി. ഈ സമയം പെണ്‍കുട്ടിയും രണ്ടും മൂന്നും വയസുള്ള ആണ്‍കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്.

രാത്രി വൈകി അച്ഛനും അമ്മയും വീട്ടില്‍ വന്നപ്പോള്‍ പെണ്‍കുട്ടി അവശനിലയില്‍ കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് ഇവര്‍ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ വച്ചാണ് കുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ നിരീക്ഷണത്തിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News