കോഴിക്കോട് പട്ടാപ്പകല്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകന്‍ ശ്രമിച്ചയാള്‍ പിടിയില്‍

കോഴിക്കോട്: അത്തോളിയില്‍ പട്ടാപ്പകല്‍ ബൈക്കിലെത്തി വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിക്കെതിരെ പോസ്‌കോ വകുപ്പ് പ്രകാരം കേസെടുത്തു. ഇന്നലെ വൈകീട്ട് അത്തോളി അങ്ങാടിയിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സ്‌കൂള്‍ വിട്ട് അമ്മയെ കാത്തുനിന്ന പെണ്‍കുട്ടിയെ പരിചയം നടിച്ച് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയായിരിന്നു.

അമ്മ ഒരു മരിച്ച വീട്ടിലുണ്ടെന്നും ഉടനെ അവിടേയ്ക്ക് ചെല്ലണമെന്നും പറഞ്ഞാണ് കുട്ടിയെ ബൈക്കില്‍ കയറ്റി തട്ടികൊണ്ടു പോകാന്‍ ശ്രമം നടത്തിയത്. എന്നാല്‍ ബൈക്ക് കോഴിക്കോട് ഭാഗേത്തക്ക് പോകുന്നതിനിടെ യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പെണ്‍കുട്ടി ബഹളംവച്ചു. തുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയെ റോഡരികില്‍ ഇറക്കിവിടുകയായിരുന്നു. തുടര്‍ന്ന് പോലീഅ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് പ്രതിയെ പിടികൂടാനായത്. അത്തോളി അന്നശ്ശേരിയിലെ വാടകവീട്ടില്‍വച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News