കൊച്ചി: ഓണം വിപണിയില്‍ പൂവിന് തീ വില. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പൂവിന് ഇരട്ടിവിലയാണ് വിപണിയില്‍. ഒരു കിലോ ജമന്തിക്ക് 500 രൂപയാണ് വില. റോസിന് 600 രൂപയായി. വയലറ്റ് പൂവിന് കിലോയ്ക്ക് 700 രൂപയാണ് വില.
പൂവില ഉയരാന്‍ ഒരു കാരണം മഴയാണെന്ന് വ്യാപാരികള്‍ പറയുന്നു. മറ്റൊന്ന് കൊവിഡും. കൊവിഡ് കാരണം ആര്‍ക്കും വരാനും പോകാനുമൊന്നും സാധിക്കുന്നില്ല. മുന്‍പ് നൂറ് കച്ചവടക്കാര്‍ പൂവിനായി പോവുമായിരുന്നുവെങ്കില്‍ ഇന്ന് പത്തായി ചുരുങ്ങി. അവര്‍ കൊണ്ടുവരുന്ന പൂക്കളാണ് വില്‍പനയ്ക്കായി വയ്ക്കുന്നത്.
ഓണപ്പൂക്കളത്തിനായി കൂടുതലും ഉപയോഗിക്കുന്നത് ജമന്തിയും വയലറ്റ് പൂവും തന്നെയാണ്. ഈ പൂക്കള്‍ക്ക് വില കൂടുന്നത് സാധാരണക്കാരന് പൂക്കളമൊരുക്കുന്നതിന് പ്രതിസന്ധിയാകും. പൂക്കളത്തിനായി ഉപയോഗിച്ചുവരുന്ന മറ്റ് പൂക്കളായ ബന്ദി, മുല്ല തുടങ്ങിയവയ്ക്കും വില ഇരട്ടി തന്നെ.