News
മോദിയുടെ പേരില്‍ ക്ഷേത്രം; വിവാദമായപ്പോള്‍ പ്രതിഷ്ഠയായ മോദിയുടെ പ്രതിമ നീക്കി
പുനെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ ക്ഷേത്രം നിര്‍മിച്ചത് വിവാദമായതോടെ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ മോദിയുടെ പ്രതിമ നീക്കി. പുനെയില്‍ മയൂര്‍ മുണ്ടേ എന്ന ബിജെപി പ്രവര്‍ത്തകനാണ് മോദിക്ക് വേണ്ടി ക്ഷേത്രം പണിയുകയും മോദിയുടെ പ്രതിമ സ്ഥാപിക്കുകയും ചെയ്തത്.
എന്നാല്‍ ഇതിനെതിരേ വിമര്‍ശനം രൂക്ഷമായതോടെ ഇയാള്‍ ‘മോദി പ്രതിഷ്ഠ’ ഒഴിവാക്കുകയായിരുന്നു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്ന ആളുടെ പേരില്‍ ഒരു ക്ഷേത്രം വേണമെന്ന് കരുതി. അതുകൊണ്ടാണ് മോദിജിക്കായി ക്ഷേത്രം നിര്‍മിച്ചതെന്നും മയുര്‍ മുണ്ടേ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News