33.9 C
Kottayam
Sunday, April 28, 2024

രഞ്ജിതയ്ക്ക് 25 കോടി പോയത് കള്ളലോട്ടറിയാണോയെന്ന സംശയംമൂലം,സമാശ്വാസം മണിക്കൂറുകള്‍ക്കുള്ളില്‍ നല്‍കി ലോട്ടറി വകുപ്പ്,അനൂപിന് 15.75 കോടി ഇന്ന് അക്കൗണ്ടിലെത്തും,പണം ചിലവഴിയ്ക്കുന്നത്‌ന് പരിശീലനവും നല്‍കും

Must read

തിരുവനന്തപുരം : ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം നേടി തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിന്റെ അക്കൗണ്ടിൽ ഇന്ന് 15.75 കോടി. അക്കൗണ്ടിലെത്തും. സമ്മാനതുകയായ 25കോടിയിൽ 10ശതമാനം ഏജൻസി കമ്മിഷനും 30 ശതമാനം നികുതിയും കിഴിച്ചുള്ള ബാക്കി തുകയാണിത്. തിങ്കളാഴ്ച തന്നെ അനൂപിന് തുക അക്കൗണ്ടിലേക്ക് മാറ്റുന്നതിനുള്ള മുന്നൊരുക്കം ലോട്ടറി വകുപ്പ് ഡയറക്ടറേറ്റിൽ പൂർത്തിയായെങ്കിലും ചാനൽ അഭിമുഖങ്ങളുടെ തിരക്ക് കാരണം ഉച്ചയ്ക്ക് 2.30തോടെയാണ് അനൂപ് ലോട്ടറിയുമായി ഡയറക്ടറേറ്റിലെത്തിയത്.

ലോട്ടറി സൂക്ഷിച്ചിരുന്ന മണക്കാട് കാനറാ ബാങ്കിലെത്തി ബാങ്ക് പ്രതിനിധിക്കൊപ്പമാണ് ടിക്കറ്റുമായി എത്തിയത്. അക്കൗണ്ട് വിവരങ്ങളും ആധാറും തിരിച്ചറിയൽ കാർഡും പേരെഴുതി ഒപ്പിട്ട ലോട്ടറി ടിക്കറ്റും മറ്റ് രേഖകളും അനൂപ് സമർപ്പിച്ചു. രാവിലെ മുതൽ അനൂപിനെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ലോട്ടറി അധികൃതർ. രാവിലെ എത്തിയാൽ വൈകിട്ട് തന്നെ പണം കൈമാറാനുള്ള ഒരുക്കങ്ങളും പൂർത്തിയായിരുന്നു. ഉച്ചയോടെ എത്തിയതിനാൽ രേഖകളുടെ പരിശോധന പൂർത്തിയാക്കി ഇന്ന് പണം നൽകാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.

ഇക്കുറി ബമ്പർ ടിക്കറ്റ് നറുക്കെടുപ്പിന് ശേഷം സമ്മാനാർഹനെ രംഗത്തെത്താൻ താമസമുണ്ടായില്ല. ഒന്നിലേറെ അവകാശികളുമില്ല, തലവേദനകൾ ഒന്നുമില്ലാത്തതിനാൽ ലോട്ടറി ഡയറക്ടറേറ്റിലും സങ്കീർണമായ നടപടികളില്ല. ലോട്ടറി കൈമാറിയതിന് പിന്നാലെ ഈ പണം ചെലവിടുന്നത് സംബന്ധിച്ച് പരിശീലനം എന്നാണ് സർ തുടങ്ങുന്നത്- എന്നായിരുന്നു ലോട്ടറി ഡയറക്ടറോട് അനൂപിന്റെ ചോദ്യം. ലോട്ടറി അടിച്ചിട്ടും ജീവിതത്തിൽ പാപ്പരായി പോയ മുൻഗാമികളുടെ കഥകേട്ട ഭയത്തിലാണ് അനൂപ്.

അതിനാൽ ശാസ്ത്രീയമായി പണം ചെലവാക്കുന്നത് മനസിലാക്കുകയാണ് ലക്ഷ്യം. പണം ഫലപ്രദമായി വിനിയോഗിക്കാനും സുരക്ഷിതമായി സൂക്ഷിക്കാനുമുള്ള പരിശീലനം ഉടൻ നൽകാനാണ് ലോട്ടറി ഡയറക്‌റേറ്റിന്റെ തീരുമാനം. ഓണം ബമ്പറിന് ശേഷം ഭാഗ്യവാന്മാർക്കെല്ലാം പരിശീലനം നൽകുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സമ്മാന തുക നൽകാൻ വൈകുമെന്ന പേരു ദോഷം കേരളാ ലോട്ടറിക്കുണ്ടായിരുന്നു. എന്നാൽ അതെല്ലാം പഴയ കഥകൾ മാത്രമാണ്. ഓണം ബമ്പറിലെ സമ്മാനമെല്ലാം അതിവേഗം നൽകും.

അതേസമയം പഴവങ്ങാടി ഭഗവതി ഏജൻസീസിൽ നിന്നും അനൂപ് എടുത്ത ടിക്കറ്റ് ആദ്യം എടുത്തശേഷം അത് മാറ്റി സമീപത്തിരുന്ന മറ്റൊരെണ്ണം എടുത്തതിലൂടെ 25 കോടിയുടെ ബമ്പർ ഭാഗ്യം 5ലക്ഷത്തിന്റെ സമാശ്വാസമായ ഒതുങ്ങിയ തിരുവനന്തപുരം കുടപ്പനകുന്ന് സ്വദേശി രഞ്ചിത വി നായർ ടിക്കറ്റ് ഇന്നലെ രാവിലെ തന്നെ ഡയറക്ടറേറ്റിലെത്തി ആവശ്യരേഖകൾ സഹിതം കൈമാറി. വൈകിട്ടോടെ നികുതി കിഴിച്ച് 3.15ലക്ഷം രൂപ രഞ്ചിതയുടെ കേരള ഗ്രാമീൺ ബാങ്കിന്റെ അക്കൗണ്ടിലേക്ക് എത്തി.

അനൂപും രഞ്ചിതയുമെടുത്ത ടിക്കറ്റിന്റെ നമ്പർ ഒന്നാണെങ്കിലും സീരീസ് വ്യത്യാസമാണ്. TJ സീരിസിലുള്ള 750605 നമ്പർ ടിക്കറ്റാണ് അനൂപിന് ഒന്നാം സമ്മാനം നേടികൊടുത്തത്. എന്നാൽ രഞ്ചിത എടുത്ത് TG 750605 എന്ന ലോട്ടറിയാണ്. കടയിൽ വച്ച് ഒരേ നമ്പർ കണ്ടപ്പോൾ കള്ളലോട്ടറിയാണോയെന്ന് അമ്പരന്ന രഞ്ചിത പിന്നീടാണ് സീരിസ് വ്യത്യാസമാണെന്ന് മനസിലാക്കി ടിക്കറ്റ് എടുത്ത് മടങ്ങിയത്. തിരുവനന്തപുരം കിഴക്കേക്കോട്ട എസ്‌പി ഫോർട്ട് ആശുപത്രിയിൽ ലാബ് ടെക്നീഷ്യനാണ് രഞ്ചിത. ഇതുവരെയും നേരിട്ട് ലോട്ടറി ടിക്കറ്റെടുത്തിട്ടില്ലാത്ത രഞ്ചി

ത സഹോദരിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ശനിയാഴ്ച വൈകിട്ട് ആറരയോടെ ഭഗവതി ലോട്ടറി ഏജൻസിയിൽ എത്തി ടിക്കറ്റ് എടുത്തത്. ഏഴരയോടെയായിരുന്നു അനൂപ് ടിക്കറ്റ് എടുത്തത്. ആദ്യമായാണ് രഞ്ചിത ടിക്കറ്റെടുക്കാൻ നേരിട്ട് പോകുന്നത്. മുമ്പ് സുഹൃത്തുക്കളൊക്കെ എടുക്കുമ്പോൾ ഷെയറിടാറുണ്ട്. തിരുവോണം ബമ്പറിനെ കുറിച്ചൊന്നും ധാരണയില്ല. എന്നാണ് നറുക്കെടുപ്പെന്നും അറിയില്ലായിരുന്നു. സഹോദരിയുമായി ചേർന്ന് ഷെയറിട്ടാണ് ടിക്കറ്റ് എടുത്തത്.

രഞ്ചിതയുടെ കയ്യിൽ നിന്നും ഭാഗ്യം കൈവഴുതി പോകുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഭർത്താവും എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മകളും ഭർത്താവിന്റെ അമ്മയും അടങ്ങുന്നതാണ് രഞ്ചിതയുടെ കുടുംബം. TA,TB,TC,TD,TE,TG,TH,TK,TL എന്നിങ്ങനെ ഒൻപത് സീരിസിലുള്ള 750605 നമ്പർ വരുന്ന ഒൻപത് ടിക്കറ്റുകൾക്കും സമാശ്വാസ സമ്മാനം അഞ്ചു ലക്ഷം രൂപയാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week