200 മീറ്ററിലും നിരാശ; ദ്യുതി ചന്ദ് സെമി കാണാതെ പുറത്ത്

ടോക്കിയോ: ഒളിമ്പിക്സ് 200 മീറ്റര്‍ ഹീറ്റ്സില്‍ ഇന്ത്യയുടെ ദ്യുതി ചന്ദ് പുറത്ത്. നാലാം ഹീറ്റ്സില്‍ ഓടിയ ദ്യുതി ചന്ദ് ഏഴാമതായാണ് ഫിനിഷ് ചെയ്തത്. ഇതോടെ സെമിഫൈനല്‍ കാണാതെ പുറത്താകുകയായിരുന്നു.

ഹീറ്റ്സില്‍ സീസണിലെ മികച്ച സമയത്തോടെയാണ് ഫിനിഷ് ചെയ്തെങ്കിലും സെമി ഫൈനലിന് യോഗ്യത നേടാനായില്ല. 23.85 സെക്കന്‍ഡ് സമയമെടുത്താണ് ദ്യുതി മത്സരം പൂര്‍ത്തിയാക്കിയത്. 23.00 സെക്കന്‍ഡാണ് താരത്തിന്റെ ബെസ്റ്റ്. അതിനടുത്തെത്താന്‍ പോലും ദ്യുതിക്ക് സാധിച്ചില്ല.

അമേരിക്കയുടെ ഗബ്രിയേല തോമസ് (21.61) ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. നമീബിയയുടെ ക്രിസ്റ്റിന ബോവ (22.67), ബ്രസീലിന്റെ ക്രിസ്റ്റീന വിറ്റോറിയ റോസ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. നേരത്തെ നടന്ന 100 മീറ്ററിലും ദ്യുതി ചന്ദിന് സെമി ഫൈനലിന് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News