28.4 C
Kottayam
Sunday, June 2, 2024

മാലിന്യം നിക്ഷേപിക്കുന്നതിനെ ചൊല്ലി തര്‍ക്കം; വീട്ടമ്മ കൊല്ലപ്പെട്ടു

Must read

പള്ളുരുത്തി: മാലിന്യം നിക്ഷേപിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ വയോധികയെ അയല്‍വാസി കൊലപ്പെടുത്തി. പള്ളുരുത്തി ഇല്ലത്ത്നഗര്‍ വട്ടത്തറ വീട്ടില്‍ ബോസിന്റെ ഭാര്യ സുധര്‍മിണി (68) ആണ് മരണപ്പെട്ടത്. സംഭവത്തില്‍ ആലപ്പുഴ സ്വദേശി ഇല്ലത്ത്നഗറില്‍ താമസിക്കുന്ന രാജേഷിനെ പോലീസ് പിടികൂടി. ഞായറാഴ്ച രാത്രി എട്ടോടെയാണ് സംഭവം.

വീടിനു സമീപത്തു സുധര്‍മിണി ചവറുകള്‍ ഇടുന്നതു കണ്ട് ഓടിയെത്തിയ രാജേഷ് ആദ്യം ഇവരുടെ മകളുടെ മകനെയാണ് മര്‍ദിച്ചത്. ഇത് ചോദ്യം ചെയ്ത സുധര്‍മിണിയെ തള്ളി താഴെയിടുകയായിരുന്നു. തലയടിച്ചുവീണ സുധര്‍മിണിക്ക് ഗുരുതരമായി പരിക്കേറ്റു. ബന്ധുക്കള്‍ ഇവരെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

സംഭവത്തെ തുടര്‍ന്നു പോലീസ് സ്ഥലത്തെത്തിയപ്പോള്‍ രാജേഷ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. ആലപ്പുഴ സ്വദേശിയായ ഇയാള്‍ ഇല്ലത്തുനഗറില്‍ പുതിയ വീട് നിര്‍മിച്ചുവരികയായിരുന്നു. സുധര്‍മിണിയുടെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊവിഡ് പരിശോധനയ്ക്ക് ശേഷം വൈകുന്നേരം സംസ്‌കരിക്കും. മകള്‍: ലിനി. മരുമകന്‍: ഉദയന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week