‘ഈ വീട് കെഎം ഷാജിയുടേതാണെന്നും പറഞ്ഞുകൊണ്ട് കുറേയാളുകള്‍ വരുന്നുണ്ടല്ലോ’; തന്റെ പോസ്റ്റിന് കമന്റിട്ടയാള്‍ക്ക് ചുട്ടമറുപടിയുമായി മീനാക്ഷി
അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലേക്ക് കടന്നു വന്ന താരമാണ് മീനാക്ഷി. റിയാലിറ്റി ഷോകളില്‍ അവതാരകയായി ഇപ്പോള്‍ തിളങ്ങുകയാണ് താരം. അതുപോലെ സോഷ്യല്‍ മീഡിയയിലും താരം സജീവമണ്. തന്റെ വിശേഷങ്ങളെല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ കമന്റ് ബോക്‌സില്‍ വന്ന കമന്റിന് മറുപടി നല്‍കുകയാണ് മീനാക്ഷി. താന്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെയാണ് ഇങ്ങനെയൊരു കമന്റ് വന്നത്. മലയാള സിനിമകളുടെ സ്ഥിരം ലൊക്കേഷനുകളില്‍ ഒന്നായ വരിക്കാശ്ശേരി മനയുടെ മുമ്പില്‍ നില്‍ക്കുന്ന ചിത്രമായിരുന്നു താരം പങ്കുവച്ചത്.
ഒരു ആനയെ തൊട്ടു കൊണ്ട് നില്‍ക്കുന്ന ചിത്രത്തിന് ‘ഇവിടുത്തെ മംഗലശ്ശേരി നീലകണ്ഠനും അറയ്ക്കല്‍ മാധവനുണ്ണിയും ഒക്കെ ഇനി. എന്ന കാപ്ഷനാണ് നല്‍കിയത്. കാപ്ഷന്‍ അവസാനിക്കുമ്പോള്‍ ഒരു സ്‌മൈലി ഇമോജിയും നല്‍കുന്നുണ്ട്. ആ ഫോട്ടോയ്ക്കാണ് കമന്റ് വന്നത്.
കമന്റ് ഇങ്ങനെ ആയിരുന്നു, ‘പൊന്നുമോളെ ഈ വീട് കെഎം ഷാജിയുടേതാണെന്നും പറഞ്ഞുകൊണ്ട് കുറേയാളുകള്‍ വരുന്നുണ്ടല്ലോ’. ഇത് കണ്ട മീനാക്ഷി അപ്പോള്‍ തന്നെ ചുട്ട മറുപടിയും നല്‍കി. ഞാന്‍ പോയപ്പോ വരിക്കാശ്ശേരി മനയാരുന്നു’ എന്നാണ് ഈ കമന്റിന് മീനാക്ഷി നല്‍കിയ മറുപടി. ആയിരത്തിലേറെ ആളുകളാണ് മീനാക്ഷിയുടെ മറുപടിക്ക് ലൈക്കുമായി എത്തിയത്.