NationalNews

കൊവിഡ് നിരീക്ഷണത്തിലിരുന്ന വയോധികന്‍ ജീവനൊടുക്കി

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന വയോധികന്‍ ജീവനൊടുക്കി. അരിയാളൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഐസലേഷനിലായിരുന്ന അറുപതുകാരനായ അരിയാളൂര്‍ കഡംബുര്‍ സ്വദേശിയാണ് മരിച്ചത്.

<p>ഇയാളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് ഏഴിന് ആശുപത്രി വാര്‍ഡിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങി മരിക്കുകയായിരുന്നു.</p>

<p>കേരളത്തില്‍ അഥിതി തൊഴിലാളിയായി ജോലി ചെയ്തിരുന്ന ഇയാള്‍ ലോക്ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്കു പോകുകയായിരുന്നു. കേരളത്തില്‍ നിന്ന് എത്തിയതിനാലാണ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചത്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker