വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന മധ്യവയസ്‌കന്‍ ശുചി മുറിക്കുള്ളില്‍ മരിച്ച നിലയില്‍

കൊച്ചി: വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന മധ്യവയസ്‌കനെ ശുചി മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ മരയ്ക്കാര്‍ റോഡില്‍ വെള്ളരിങ്ങല്‍ വീട്ടില്‍ മാത്യു (67) ആണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു.

ഇക്കഴിഞ്ഞ ഡിസംബറില്‍ ഭാര്യ മരിച്ചതിനെ തുടര്‍ന്ന് ഒറ്റയ്ക്കാണ് ഇദ്ദേഹം താമസിച്ച് വന്നത്. മക്കള്‍ രണ്ട് പേരും വിദേശത്താണ്. കഴിഞ്ഞ കുറച്ച് ദിവസമായി മാത്യുവിനെ പുറത്ത് കാണാത്തതിനാലും വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുകയും ചെയ്ത സാഹചര്യത്തിലും നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചിരുന്നു.

തുടര്‍ന്ന് പോലീസെത്തി വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ചപ്പോള്‍ ശുചി മുറിയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പെരുമ്പാവൂര്‍ സിഐ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി പരിശോധനകള്‍ നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. ഇദ്ദേഹത്തിന് ഇതിന് മുമ്പ് ഹൃദയാഘാതമുണ്ടായിട്ടുണ്ടെന്ന് വിവരം. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News