33.4 C
Kottayam
Saturday, May 4, 2024

കറിവെക്കാന്‍ മീന്‍ വൃത്തിയാക്കുന്നതിനിടെ പുഴുക്കള്‍ നുരച്ചുപൊന്തി! സംഭവം മാനന്തവാടിയില്‍

Must read

മാനന്തവാടി: മാര്‍ക്കറ്റില്‍ നിന്നു വാങ്ങിയ മീന്‍ വൃത്തിയാക്കുന്നതിനിടെ പുഴുക്കള്‍ പൊന്തിവന്നതായി പരാതി. വയനാട് മാനന്തവാടി ക്ലബ്ബ്കുന്ന് സ്വദേശി വാങ്ങിയ ചൂര മീനിലാണ് പുഴുക്കളെ കണ്ടത്. മാനന്തവാടി എരുമത്തെരുവിലെ മത്സ്യ-മാംസ മാര്‍ക്കറ്റില്‍ നിന്നാണ് ഇയാള്‍ മീന്‍ വാങ്ങിയത്.

മാര്‍ക്കറ്റില്‍ നിന്നു മീന്‍ വാങ്ങി വീട്ടിലെത്തി വൃത്തിയാക്കുന്നതിനിടെയാണ് വ്യാപകമായി പുഴുക്കള്‍ പൊന്തിവന്നത്. ഉടന്‍ തന്നെ കച്ചവടക്കാരെ വിളിച്ച് വിവരം അറിയിച്ചെങ്കിലും മീന്‍ ദൂരസ്ഥലങ്ങളില്‍ നിന്നാണ് കൊണ്ടുവരുന്നതെന്നും തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുമായിരുന്നു മീന്‍വില്‍പ്പനക്കാരുടെ മറുപടി.

ഇതിന് മുമ്പും എരുമത്തെരുവിലെ മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത പുഴുവരിച്ച മീന്‍ കണ്ടെത്തിയിരുന്നു. അടുത്തിടെ മാര്‍ക്കറ്റില്‍ നിന്നു വാങ്ങിയ മീനിനു രാസവസ്തുവിന്റെ ഗന്ധം ഉണ്ടായെന്നും പാകം ചെയ്തു രുചിച്ചു നോക്കിയപ്പോള്‍ വായില്‍ ചൊറിച്ചില്‍ ഉണ്ടായെന്നും മാനന്തവാടി അമ്പുകുത്തി സ്വദേശി പരാതി നല്‍കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week