കാലടി: മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷം വയോധിക ദമ്പതികള്‍ ജീവനൊടുക്കി. ശ്രീ മൂലനഗരം ഗ്രാമപഞ്ചായത്തില്‍ മില്ലുംപടിക്ക് സമീപം പാരതെറ്റയിലെ വിഘ്‌നേശ്വര വീട്ടില്‍ സുകുമാരന്‍ നായര്‍(67) ശാരദ(64) എന്നിവരാണ് ആത്മഹത്യ ചെയ്തത്.
മരണത്തിന് ആരും ഉത്തരവാദികളല്ല, തങ്ങളുടെ ഇഷ്ടപ്രകാരമാണ് ഇത് ചെയ്യുന്നതെന്ന് എഴുതിയ കുറിപ്പ് വീടിനുള്ളില്‍ നിന്ന് കണ്ടെത്തിയതായി കാലടി സി.ഐ.അബ്ദുള്‍ ലത്തീഫ് പറഞ്ഞു. സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള ദബതികള്‍ വീട്ടില്‍ ഒറ്റപ്പെട്ട നിലയിലാണ് താമസിച്ചിരുന്നത്.
അനാരോഗ്യവും വാര്‍ദ്ധക്യത്തിലെ ഒറ്റപ്പെടലുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. രണ്ട് മക്കളാണ് ദമ്പതികള്‍ക്കുള്ളത്. സുശാന്ത് (ആസ്‌ട്രേലിയ), സുരാജ്( മുംബൈ) എന്നിവരാണ് മക്കള്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News