പ്രണയം അസ്ഥിക്ക് പിടിച്ചു; വിവാഹിതയായ നഴ്‌സിംഗ് സൂപ്രണ്ട് ആംബുലന്‍സ് ഡ്രൈവറുടെ കൂടെ ഒളിച്ചോടി!

പയ്യന്നൂര്‍: പ്രണയം അസ്ഥിക്ക് പിടിച്ചപ്പോള്‍ വിവാഹിതയായ നഴ്‌സിംഗ് സൂപ്രണ്ട് ആംബുലന്‍സ് ഡ്രൈവറുടെ കൂടെ ഒളിച്ചോടി. പയ്യന്നൂരിലാണ് സംഭവം. സ്വകാര്യ ആശുപത്രിയില്‍ നഴ്സിംഗ് സൂപ്രണ്ടായി ജോലി ചെയ്തിരുന്ന 38-കാരിയെയും അഞ്ചുവയസുള്ള മകനേയും കാണാതായ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് ഭാര്യയും ഒരു കുട്ടിയുമുള്ള ആംബുലന്‍സ് ഡ്രൈവറുടെയൊപ്പം പോയതായി കണ്ടെത്തിയത്.

ഭര്‍ത്താവ് ജോലിക്ക് പോകുകയും അമ്മ ഒരു വിവാഹ വീട്ടിലേക്ക് യാത്രയാവുകയും ചെയ്ത അവസരത്തിലാണ് ഇന്നലെ ഉച്ചയോടെ യുവതിയെയും മകനേയും കാണാതായത്. വീട്ടിലെത്തിയ ഭര്‍ത്താവിനെ കാത്തിരുന്ന കത്തില്‍ ഈ നശിച്ച നാട്ടിലേക്കിനിയില്ല എന്ന് യുവതി എഴുതി വച്ചിരുന്നു. കൂടുതലായി നടത്തിയ അന്വേഷണത്തിലാണ് വസ്ത്രങ്ങളും സര്‍ട്ടിഫിക്കറ്റുകളും 20 പവനോളം വരുന്ന ആഭരണങ്ങളുമായാണ് യുവതി കടന്നതെന്ന് മനസിലായത്.

പിന്നീട് നടന്ന അന്വേഷണം ചെന്നെത്തിയത് ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറിലാണ്. ഇയാളുമായി യുവതി അടുപ്പത്തിലായിരുന്നുവെന്ന് മനസിലായതോടെ കുറേനാള്‍ മുമ്പ് ആശുപത്രി അധികൃതര്‍ ഇയാളെ ജോലിയില്‍ നിന്നൊഴിവാക്കിയിരുന്നു. എന്നിട്ടും ഭാര്യയും ഒരു കുട്ടിയുമുള്ള ഇയാളുമായി യുവതി അടുപ്പം തുടര്‍ന്നതിനാല്‍ ഒരാഴ്ച മുമ്പ് ഡ്രൈവറുടെ ഭാര്യ കുട്ടിയുമൊത്ത് ആശുപത്രിയിലെത്തിയിരുന്നു. തന്റെ ഭര്‍ത്താവിനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനെതിരേ നഴ്സിംഗ് സൂപ്രണ്ടായിരുന്ന യുവതിയുമായി വാക്കേറ്റവുമുണ്ടായി.

ഇതോടെ ആശുപത്രി അധികൃതര്‍ യുവതിയേയും ജോലിയില്‍ നിന്നൊഴിവാക്കിയിരുന്നു. ഇയാളോടൊപ്പമാണ് യുവതി പോയതെന്ന് സംശയിക്കുന്നതായുള്ള പരാതിയില്‍ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News