അങ്ങനെ ഞാന്‍ അഭിനയിച്ച ആ സിനിമ പെട്ടിക്കുള്ളിലായി; മോഹന്‍ലാല്‍ പറയുന്നു
തന്റെ ‘തിരനോട്ടം’ എന്ന സിനിമയ്ക്ക് സംഭവിച്ച പ്രതിസന്ധിയെ കുറിച്ച് മനസ്സ് തുറന്ന് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. ഓര്‍മ്മകള്‍ പങ്കുവെച്ചു കൊണ്ട് മാതൃഭൂമി ആഴ്ചപതിപ്പിന്റെ പ്രത്യേക ഓണപംക്തിയിലാണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയത്.
”അന്നത്തെ മലയാളത്തിലെ പലപത്രങ്ങളിലും ‘തിരനോട്ടം’ എന്ന സിനിമയുടെ പരസ്യമുണ്ടായിരുന്നു. നാന സിനിമാ വാരികയിലും ചിത്രത്തെ കുറിച്ച് ധാരാളം റിപ്പോര്‍ട്ടുകളുണ്ടായി. അതൊക്കെ ഏറെ സന്തോഷം നല്‍കിയെങ്കിലും അപ്പോഴേക്കും മലയാള സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിന്നും കളറിലേക്കുള്ള പ്രയാണം ആരംഭിച്ചു കഴിഞ്ഞിരുന്നു.
പൂര്‍ത്തിയായതും നിര്‍മ്മാണത്തിലിരിക്കുന്നതുമായ എഴുപതോളം ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളുടെ കാര്യം വലിയ പ്രതിസന്ധിയിലായി. അക്കൂട്ടത്തില്‍ തിരനോട്ടവും ഉള്‍പ്പെട്ടു. എങ്കിലും തിരുവെങ്കിടം മുതലാളിയുടെ സഹായം കൊണ്ട് കൊല്ലത്തെ കൃഷ്ണ തിയേറ്ററില്‍ ഒരു ഷോ മാത്രം പ്രദര്‍ശിപ്പിച്ച് തിരനോട്ടം പെട്ടിക്കുള്ളിലായി”. മോഹന്‍ലാല്‍ പറയുന്നു.