കൊച്ചിയില്‍ വിവാഹവാഗ്ദാനം നല്‍കി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് പീഡിപ്പിച്ചു

കൊച്ചി: എറണാകുളം മുനമ്പത്ത് നഴ്‌സിങ് വിദ്യാര്‍ഥിനിയെ വിവാഹം വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വടക്കന്‍ പറവൂര്‍ സ്വദേശിനിയായ പത്തൊന്‍പതുകാരിയാണ് പീഡനത്തിനിരയായത്.

കഴിഞ്ഞ ഏപ്രില്‍ പതിനെട്ടിന് വിവാഹക്കാര്യം സംസാരിക്കാനെന്നു പറഞ്ഞ് കൂനമ്മാവ് സ്വദേശി അമല്‍ ശിവദാസ് ചെറായിയിലെ ഹോട്ടലില്‍കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. അതേസമയം, പോലീസ് കേസെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ തയാറാകുന്നില്ലെന്നാരോപിച്ച് പെണ്‍കുട്ടിയും കുടുംബവും രംഗത്തെത്തി.

പീഡനത്തിന് പിന്നാലെ തൊട്ടടുത്ത ദിവസം വിവാഹം റജിസ്റ്റര്‍ ചെയ്യാമെന്ന് അമല്‍ വാക്കുനല്‍കി. ഇത് വിശ്വസിച്ച് റജിസ്ട്രാര്‍ ഓഫീസിലെത്തിയപ്പോഴാണ് ചതി മനസിലായതെന്ന് പെണ്‍കുട്ടി പറയുന്നു. പരാതിയില്‍ ഈ മാസം നാലിന് വരാപ്പുഴ പോലീസ് കേസെടുത്തു. പീഡനം നടന്നത് മുനമ്പം സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് റഫര്‍ ചെയ്‌തെങ്കിലും പോലീസ് തുടര്‍നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News