KeralaNews

മാര്‍ട്ടിന്‍ ജോസഫിന് മണി ചെയിന്‍ തട്ടിപ്പുമായും ലഹരി മാഫിയയുമായും ബന്ധം

കൊച്ചി: കൊച്ചി ഫ്ളാറ്റ് പീഡനക്കേസ് പ്രതി മാര്‍ട്ടിന്‍ ജോസഫിന് മണി ചെയിന്‍ തട്ടിപ്പുമായി ബന്ധമെന്ന് പോലീസ്. നിരോധിത മണി മാര്‍ക്കറ്റിംഗ് ശൃഖലകളുമായി ആയിരുന്നു പ്രതിക്ക് ബന്ധമുണ്ടായിരുന്നത്. പണം വാങ്ങി ഇരട്ടിപ്പിക്കാം എന്ന വാഗ്ദാനവും നടത്തിയിരുന്നു. പീഡനത്തിന് ഇരയായവരില്‍ നിന്ന് പോലും ഇയാള്‍ പണം വാങ്ങിയെന്നും വിവരം.

ഇയാളുടെ സാമ്പത്തിക വിവരങ്ങള്‍ അന്വേഷിക്കുന്നതിനിടയില്‍ ആണ് വെളിപ്പെടുത്തല്‍. മാര്‍ട്ടിന് അക്കൗണ്ടുള്ള ബാങ്കുകള്‍ക്ക് നോട്ടീസ് നല്‍കി. സാമ്പത്തിക ഉറവിടം അന്വേഷിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ലഹരി മാഫിയയുമായും മാര്‍ട്ടിന് ബന്ധമുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ച് ഡി.ജെ പാര്‍ട്ടികള്‍ നടത്തുന്നതില്‍ സംഘാടകനായിരുന്നു മാര്‍ട്ടിന്‍. കുറ്റകൃത്യത്തിന്റെ കണ്ണികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മാര്‍ട്ടിന്‍ ചെറിയ മീനല്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. സ്ത്രീകളെ പീഡനത്തിന് ഇരയാക്കുമ്പോഴും മാര്‍ട്ടിന്‍ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നുവെന്നും വിവരം.

അതേസമയം മാര്‍ട്ടിന്‍ ജോസഫിന് എതിരെ പരാതികളുമായി കൂടുതഇ യുവതികള്‍ രംഗത്ത് വന്നിട്ടുണ്ട്. രണ്ട് യുവതികള്‍ കൂടി കൊച്ചി സിറ്റി പോലീസിന് പരാതി നല്‍കി. മാര്‍ട്ടിന്‍ ശാരീരികമായി ഉപദ്രവിച്ചെന്നും പരാതിക്കാര്‍ പറയുന്നു.

മാര്‍ട്ടിനെതിരെ പരാതിയുള്ളവര്‍ സമീപിക്കണമെന്ന് പരസ്യം പോലീസ് നല്‍കിയിരുന്നു. സാമ്പത്തിക ഇടപാടുകളെ കുറിച്ച് അറിയാവുന്നവര്‍ വിവരം കൈമാറണമെന്നാണ് ആവശ്യം. മാര്‍ട്ടിനൊപ്പമുള്ള സംഘം സ്ത്രീകള്‍ക്കെതിരെ അതിക്രമം, കള്ളപ്പണ ഇടപാട് എന്നിവ നടത്തിയിരുന്നു. സംഘത്തിലെ കൂടുതല്‍ ആളുകളെ പിടികൂടുമെന്നും സൂചന. മാര്‍ട്ടിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പൊലീസ് കമ്മീഷണര്‍ തന്നെ ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു.

കണ്ണൂര്‍ സ്വദേശിനി കോസ്റ്റ്യൂം ഡിസൈനറാണ് മാര്‍ട്ടിനെതിരെ ആദ്യ പരാതി നല്‍കിയത്. കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ വച്ചാണ് യുവതിക്ക് പ്രതി മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലില്‍ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നത്.

എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ സമയത്ത് കൊച്ചിയില്‍ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ മാര്‍ട്ടിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്. മാര്‍ട്ടിന്റെ കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റിലായിരുന്നു താമസം. കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയില്‍ പൂട്ടിയിട്ട് മാര്‍ട്ടിന്‍ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker