23.1 C
Kottayam
Wednesday, November 27, 2024

നഴ്‌സിംഗ് വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ മരിച്ചനിലയില്‍; സംഭവം പ്രതിശ്രുത വരനുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ

Must read

ഗാന്ധിനഗര്‍: ചംഗ ആനന്ദ് ജില്ലയിലെ ചരോട്ടര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി സര്‍വകലാശാലയിലെ നഴ്‌സിംഗ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍. തിങ്കളാഴ്ച രാത്രിയോടെയാണ് ദിവ്യ ഭാഭോര്‍ എന്ന 20കാരിയെ കെകെ ഗേള്‍സ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും ഗുജറാത്ത് പൊലീസ് അറിയിച്ചു. 

സൈനികന്‍ കൂടിയായ പ്രതിശ്രുത വരനുമായുണ്ടായ വാക്ക് തര്‍ക്കത്തിന് പിന്നാലെയാണ് ദിവ്യ മരിച്ചതെന്നാണ് സഹപാഠികള്‍ പറയുന്നതെന്നും അന്വേഷണസംഘം പറഞ്ഞു. ‘തിങ്കളാഴ്ച ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞ് സഹപാഠി മടങ്ങിയെത്തിയപ്പോള്‍ ഹോസ്റ്റല്‍ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മൊബൈല്‍ ഫോണില്‍ നിരവധി തവണ വിളിച്ചിട്ടും ദിവ്യ വാതില്‍ തുറന്നില്ല.

അരമണിക്കൂറിന് ശേഷം, ഹോസ്റ്റല്‍ വാര്‍ഡന്‍ എത്തി മുറി ചവിട്ടി തുറന്നപ്പോഴാണ് ദിവ്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റലിലെ നിയമം അനുസരിച്ച് എല്ലാ താമസക്കാര്‍ക്കും വാരാന്ത്യത്തില്‍ വീട്ടിലേക്ക് പോകാന്‍ ഔട്ട് പാസ് നല്‍കും. വെള്ളിയാഴ്ച വൈകുന്നേരം ഔട്ട് പാസ് എടുത്ത ദിവ്യ ഹോസ്റ്റല്‍ നിന്ന് ഇറങ്ങിയിരുന്നു. എന്നാല്‍ വീട്ടിലേക്ക് പോയില്ല. ഞായറാഴ്ച വൈകുന്നേരം ഹോസ്റ്റലില്‍ മടങ്ങിയെത്തി.’ വീട്ടില്‍ പോയില്ലെന്ന വിവരം അറിഞ്ഞതോടെ, എവിടെയായിരുന്നുവെന്ന് സഹപാഠി ചോദിച്ചപ്പോഴാണ് പ്രതിശ്രുത വരനുമായി വഴക്കുണ്ടായ വിവരം ദിവ്യ പറഞ്ഞതെന്നും പൊലീസ് അറിയിച്ചു.

നാല് മാസം മുന്‍പും ദിവ്യ ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്നാണ് അന്വേഷണത്തില്‍ മനസിലാക്കാന്‍ സാധിച്ചത്. തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതര്‍ മാതാപിതാക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം ദിവ്യയെ അയച്ചിരുന്നു. ആഴ്ചകള്‍ക്ക് ശേഷം ദിവ്യ വീണ്ടും ഹോസ്റ്റലിലേക്ക് മടങ്ങിയെത്തുകയായിരുന്നു.

സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്. മാതാപിതാക്കളെയും ബന്ധുക്കളെയും പ്രതിശ്രുതവരനെയും ഉടന്‍ ചോദ്യം ചെയ്യും.’ അന്വേഷണത്തിന്റെ ഭാഗമായി ദിവ്യയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

രാം ഗോപാൽ വർമ ഒളിവിൽ, സംവിധായകനെ കണ്ടെത്താനായി തമിഴ്നാട്ടിലും ആന്ധ്ര പോലീസിൻ്റെ പരിശോധന

ഹൈദരാബാദ്: രാം ഗോപാൽ വർമയ്ക്ക് വേണ്ടി തിരച്ചിൽ തുടങ്ങി ആന്ധ്രാ പോലീസ്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ രാം ഗോപാൽ...

ഹിസ്ബുല്ലയുമായി 60 ദിവസത്തെ വെടിനിർത്തലിന് ഒരുങ്ങി ഇസ്രയേൽ,നടപടി അമേരിക്കൻ ഇടപെടലിൽ

ബെയ്റൂത്ത്: ഇസ്രായേൽ- ഹിസ്ബുല്ല സംഘർഷത്തിൽ നിർണായക ഇടപെടലുമായി അമേരിക്ക രംഗത്തെത്തിയതോടെ ഹിസ്ബുല്ലയുമായി അറുപത് ദിവസത്തെ വെടിനിർത്തലിന് ഒരുങ്ങിയിരിക്കുകയാണ് ഇസ്രയേൽ. വെടിനിർത്തലിന് ഇരു കൂട്ടരും തയ്യാറായതായാണ് റിപ്പോർട്ട്. ലെബനോനിൽ നിന്ന് ഇസ്രയേൽ സൈന്യം പിന്മാറുമെന്നും, ഇസ്രയേൽ അതിർത്തിയോട് ചേർന്ന...

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; യുവതിയുടെ പരാതിയിൽ ഭര്‍ത്താവ് രാഹുലിനെതിരെ വീണ്ടും കേസ്, നരഹത്യാശ്രമം അടക്കം വകുപ്പുകൾ

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ യുവതിയുടെ പരാതിയിൽ ഭര്‍ത്താവായ രാഹുലിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. ഇന്നലെ രാത്രി മര്‍ദനമേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് പൊലീസ് യുവതിയുടെ...

പാലക്കാട് മുൻസിപ്പാലിറ്റിയിൽ ഒരു കൗൺസിലറെ എങ്കിലും കൂടുതലായി ജയിപ്പിക്കണം; സതീശനെ വെല്ലുവിളിച്ച് ശോഭസുരേന്ദ്രൻ

കൊച്ചി: പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ബിജെപി സംസ്ഥാന പ്രസിഡൻ്റ് നേരിട്ട് വിളിച്ചു പറഞ്ഞതുപോലെയാണ് മാധ്യമങ്ങൾ ഇന്നലെ ചില വാർത്തകൾ നൽകിയത്. എന്നാൽ...

വഴിയിൽ നിന്ന വീട്ടമ്മയെ കോടാലി ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചു; പ്രതി അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴ കാർത്തികപ്പള്ളിയിൽ വീട്ടമ്മക്ക് നേരെ ആക്രമണം. ചൂടുകാട്ടുപറമ്പ് കോളനിയിൽ രാജൻ ആണ് ആക്രമിച്ചത്. വീട്ടമ്മ വീടിന് സമീപമുള്ള വഴിയിൽ നില്‍ക്കുന്നതിനിടെ അപ്രതീക്ഷിതമായി കോടാലി ഉപയോഗച്ചി പ്രതി ആക്രമണം നടത്തുകയായിരുന്നു. മദ്യപിച്ച് സ്ഥിരം...

Popular this week