KeralaNews

ബെല്‍ജിയത്തില്‍ നഴ്‌സാവാം,മാസ ശമ്പളം 2.76 ലക്ഷം,നിയമനം കേരള സർക്കാർ വഴി

തിരുവനന്തപുരം: കേരള സർക്കാർ പൊതുമേഖല സ്ഥാപനമായ ഒഡെപെക്കിന് കീഴില്‍ ബെൽജിയത്തിലേക്ക് നഴ്സുമാരുടെ സൗജന്യ റിക്രൂട്ട്‌മെന്റ്. ല്യൂവൻ-ലിംബർഗിലെ മൂന്ന് ആശുപത്രികളിലേക്ക് ഗ്രാജ്വേറ്റ് നഴ്‌സുമാരെ റിക്രൂട്ടമെന്റാണ് നടക്കുന്നത്. നിലവില്‍ 48 ഒഴിവുകളാണ് ലഭ്യമായിരിക്കുന്നത്. അംഗീകൃത സ്ഥാപനത്തിൽ നിന്ന് നഴ്‌സിംഗിൽ ബിരുദമാണ് (പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിംഗ് / ബിഎസ്‌സി നഴ്‌സിംഗ്). അടിസ്ഥാന യോഗ്യത.

ഉദ്യോഗാർത്ഥികള്‍ക്ക് ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം വേണം. ഐഎല്‍ടിഎസിന് മൊത്തത്തില്‍ കുറഞ്ഞത് 6 സ്കോർ ആവശ്യമാണ്. (ഓരോ മൊഡ്യൂളിനും 6-ഉം അതിനുമുകളിലും സ്‌കോർ ആവശ്യമാണ്) അല്ലെങ്കിൽ ഓരോ മൊഡ്യൂളിലും ഒഇടി സ്‌കോർ ‘സി’ യും അതിനുമുകളിലും അല്ലെങ്കിൽ ഏതെങ്കിലും അന്താരാഷ്ട്ര ഇംഗ്ലീഷ് ഭാഷാ പരീക്ഷകളിൽ സിഇഎഫ്ആർ ‘ലെവൽ സി1’ പാസായിരിക്കേണ്ടതാണ്.

 belgium-job-

പുരുഷന്‍മാർക്കും സ്ത്രീകള്‍ക്കും ഒഴിവുകളിലേക്ക് അപേക്ഷിക്കാം. പ്രവർത്തി പരിചയം ആവശ്യമില്ല. കുറഞ്ഞത് 2 വർഷത്തെ കാലാവധിയുള്ള പാസ്‌പോർട്ട് ഉണ്ടായിരിക്കണം. അതേസമയം തിരഞ്ഞെടുക്കപ്പെടുന്നവർ ഡച്ച് ഭാഷയിൽ 6 മാസത്തെ തീവ്രമായ റെസിഡൻഷ്യൽ പരിശീലന പരിപാടിയിൽ പങ്കെടുക്കേണ്ടി വരും. ഏതെങ്കിലും ഒഡേപെക് പരിശീലന കേന്ദ്രങ്ങളിൽ സെലക്ഷൻ ടെസ്റ്റുകൾക്ക് ശേഷം ഒരു മാസത്തിനുള്ളിൽ ഡച്ച് ഭാഷാ പരിശീലന കോഴ്‌സ് ആരംഭിക്കാവുന്നതാണ്. രണ്ട് ഘട്ടങ്ങളിലായാണ് പരിശീലനം നൽകുക.

കേരളത്തിലെ ആറ് മാസത്തെ പരിശീലനത്തിനൊപ്പം ബെല്‍ജിയത്തില്‍ നഴ്സിംഗ് വർക്ക് പ്രാക്ടീസിനൊപ്പം 4 മാസത്തെ ഡച്ച് ഭാഷാ പരീശിലവും ഉണ്ടാവും. നഴ്സിംഗ് സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ, തിരിച്ചറിയൽ കാർഡ്, ഇന്റേൺഷിപ്പ് സർട്ടിഫിക്കറ്റ എന്നിവയോടൊപ്പം, എക്സീപിരിയന്‍സ് സർട്ടിഫിക്കറ്റുണ്ടെങ്കിലും അതും അപേക്ഷയോടൊപ്പം സമർപ്പിക്കുക.

കേരളത്തിൽ നടക്കുന്ന 6 മാസത്തെ ഡച്ച് ഭാഷാ പരിശീലനത്തിൽ പ്രതിമാസം 11,000 രൂപ സ്റ്റൈപ്പൻഡ് നൽകും. ബെല്‍ജിയത്തിലെ ഭാഷാ പരിശീലനത്തിന് ആദ്യ രണ്ട് മാസം 500 യൂറോയും അടുത്ത രണ്ട് മാസം 250 യൂറോയും നല്‍കും. ഇതോടൊപ്പം തന്നെ പാർട്ട് ടൈം ജോലിയും ലഭ്യമായിരിക്കും. പരിശീലന കോഴ്സുകള്‍ക്ക് ശേഷം ജോലിയില്‍ പ്രവേശിച്ചാല്‍ ജനറൽ ആശുപത്രിയിലെ ബെൽജിയം നഴ്‌സുമാരുടെ അതേ പ്രതിഫലം നിങ്ങള്‍ക്കും ലഭിക്കും.

മുന്‍കാല പ്രവർത്തി പരിചയമില്ലാത്ത നഴ്സിന് പ്രതിമാസം അടിസ്ഥാന മൊത്ത ശമ്പളം: € 3001.27 (ഏകദേശം. 2.76 ലക്ഷം രൂപ) ഡോളാറായിരിക്കും. ഒരു വർഷത്തെ ജോലിക്ക് ശേഷം ശമ്പളത്തോടുകൂടിയുള്ള അവധി ലഭിക്കും. ആഴ്ചയില്‍ 38-40 മണിക്കൂർ ആയിരിക്കും പ്രവർത്തി സമയം. മികച്ച ശമ്പളത്തിന് മുറമെ ആരോഗ്യ ഇന്‍ഷൂറന്‍സ്, പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.

താല്‍പര്യമുള്ളവർ, നിങ്ങളുടെ സിവി, പാസ്‌പോർട്ടിന്റെ പകർപ്പ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, IELTS/OET സ്‌കോർ ഷീറ്റ് എന്നിവ [email protected] എന്ന വിലാസത്തിലേക്ക് 2023 ജൂലൈ 25- നോ അതിനുമുമ്പോ അയക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button