കോഴിക്കോട്: കൊവിഡ് ബാധിതരെ പരിചരിക്കുന്ന നഴ്സിനെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങുകയായിരുന്ന ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. കൊവിഡ് പരത്താന്‍ ശ്രമിച്ചെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നു മടങ്ങി വന്ന മലപ്പുറം മുതുവല്ലൂര്‍ സ്വദേശി ബിബേഷ് കുന്നത്തിനെതിരേയാണ് കോഴിക്കോട് മാവൂര്‍ പോലീസ് കേസെടുത്തത്.
കൊവിഡ് രോഗികളെ പരിചരിച്ചതിന്റെ ഭാഗമായി 14 ദിവസം വീട്ടില്‍ ക്വറിന്റീനില്‍ കഴിഞ്ഞ ശേഷം വീണ്ടും ജോലിയില്‍ പ്രവേശിക്കാനാണ് ഭാര്യയയുമായി ബിബേഷ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പോയത്.
ഭാര്യയെ എത്തിച്ച ശേഷം ബൈക്കില്‍ മടങ്ങി വരികയായിരുന്ന ബിബേഷിനെ ഊര്ക്കടവില് വച്ച് മാവൂര്‍ പോലീസ് തടഞ്ഞു. വിവരം പറഞ്ഞപ്പോള്‍ തെളിവ് വേണമന്നായി. നഴ്സിങ് സൂപ്രണ്ടിന്റെ ഔദ്യോഗിക സീലടക്കമുള്ള കത്ത് വാട്സാപ്പിലൂടെ കൈമാറി.
എന്നാല്‍ ഫോണില്‍ വന്നത് കാണേണ്ടതില്ലെന്നു പറഞ്ഞ പോലീസ് ബൈക്ക് സഹിതം സ്റ്റേഷനിലെത്തിച്ചു. പകര്‍ച്ചവ്യാധി തടയുന്നതിന്റെ ഭാഗമായി 269, 336 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.