തൃശൂരില്‍ ദമ്പതികളെ വധിക്കാന്‍ ശ്രമിച്ച അച്ഛനും മകളും അറസ്റ്റില്‍; ആണ്‍സുഹൃത്ത് ഒളിവില്‍

തൃശൂര്‍: കുന്നുകുളത്ത് വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ദമ്പതികളെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അച്ഛനും മകളും അറസ്റ്റില്‍. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായ കാരിക്കോട് സ്വദേശിനി ഹസീന, അച്ഛന്‍ അബൂബക്കര്‍ എന്നിവരെയാണ് കുന്നുംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

ആക്രമണത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ ദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാരിക്കോട് സ്വദേശി ഷക്കീര്‍, ഭാര്യ നൗഷിജ എന്നിവര്‍ക്കാണ് പരുക്കേറ്റത്. മാര്‍ച്ചിലായിരുന്നു സംഭവം.

പ്രതിയായ ഹസീന പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ഉപദ്രവിച്ചതിന് പോക്സോ കേസുകളില്‍ ഉള്‍പ്പെടെ പ്രതിയാണ്. ഹസീനയുടെ ആണ്‍സുഹൃത്തും ആക്രമണത്തില്‍ പങ്കാളിയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതികളില്‍ ഒളിവില്‍പോയി.

ദമ്പതികള്‍ മുമ്പ് ഇവരുടെ അയല്‍ക്കാരായിരുന്നു. ആ സമയത്തുണ്ടായ വ്യക്തിവൈരാഗ്യം തീര്‍ക്കാനാണ് മൂവരും എത്തിയത്. പ്രതികള്‍ കാരിക്കോട്ടെ വീട്ടിലുണ്ടെന്ന സൂചന ലഭിച്ച പോലീസ് അവിടെയെത്തി പ്രതികളെ അറസ്റ്റു ചെയ്യുകയായിരിന്നു. ഹസീനയുടെ സുഹൃത്തിനെ പിടികൂടാനായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News