കൊല്ലത്ത് നഴ്‌സ് ആശുപത്രിയില്‍ കുഴഞ്ഞു വീണ് മരിച്ചു

കൊല്ലം: കൊല്ലത്ത് നഴ്സ് കുഴഞ്ഞു വീണ് മരിച്ചു. ഓച്ചിറ വലിയകുളങ്ങര ഗുരുതീര്‍ഥത്തില്‍ രമണന്റെ ഭാര്യ സുജ (52) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വ്യാഴാഴ്ച രാവിലെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ വച്ച് ഇവര്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നു. നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടന്‍ സുജയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ ഹൃദയധമനികളില്‍ ബ്ലോക്ക് കണ്ടെത്തി. തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയയാക്കിയെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ചെ മരിച്ചു. മരണകാരണം ഹൃദയാഘാതമാണെന്നാണ് വിലയിരുത്തലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആര്‍. ശ്രീലത പറഞ്ഞു. വാക്സിന്‍ എടുത്തതിനെത്തുടര്‍ന്നു പ്രശ്നം ഉണ്ടായിട്ടില്ല.

കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആണെന്നും കണ്ടെത്തി. കൂടുതല്‍ വിലയിരുത്തലിനായി മെഡിക്കല്‍ ബോര്‍ഡ് കൂടും. തുടര്‍ന്നു മാത്രമേ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു വിധേയമാക്കണോയെന്നു തീരുമാനിക്കൂവെന്നും ഡിഎംഒ പറഞ്ഞു. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News