28.2 C
Kottayam
Monday, June 8, 2026

കനക സിംഹാസനത്തില്‍ ഇരിക്കുന്നവന്‍ കനകനോ ശുംഭനോ ശുനകനോ? വിജയരാഘവനെ പരിഹസിച്ച് കെ സുധാകരന്‍

Must read

കണ്ണൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും കണ്ണൂര്‍ എംപിയുമായ കെ സുധാകരന്‍ രംഗത്ത്. വിജയരാഘവന്‍ ഇരിക്കുന്ന സ്ഥാനത്തെ അപമാനിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും എന്നാല്‍ കനക സിംഹാസനത്തില്‍ ഇരിക്കുന്നവന്‍ കനകനോ ശുംഭനോ ശുനകനോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടെന്നുമായിരുന്നു സുധാകരന്റെ വിമര്‍ശനം.

കോണ്‍ഗ്രസ് നേതാക്കള്‍ പാണക്കാടെത്തി ലീഗ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്ന സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് മറുപടി പറയുകയായിരുന്നു കെ സുധാകരന്‍. വിജയരാഘവന് നാണമില്ലെങ്കിലും പാര്‍ട്ടിക്ക് നാണം വേണമെന്നും സുധാകരന്‍ പറഞ്ഞു.

യുഡിഎഫിലെ ഘടകകക്ഷി നേതാക്കളുടെ വീടുകള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിക്കുന്നതില്‍ എന്താണ് തെറ്റെന്നും പാണക്കാടേക്ക് ഇനിയും പോകുമെന്നും ചര്‍ച്ച നടത്തുമെന്നും കെ സുധാകരന്‍ പറഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പിലെന്ന പോലെ നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഎം – ബിജെപി കൂട്ടുകെട്ടുണ്ടാവും. അതിനുളള ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുന്നുണ്ട്. കെപിസിസി അദ്ധ്യക്ഷസ്ഥാനം കാത്തിരിക്കുകയല്ല താനെന്നും പാര്‍ട്ടി തന്നെ ഏല്‍പ്പിക്കുന്ന ഏതു സ്ഥാനവും താന്‍ സ്വീകരിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; തുടർച്ചയായ നാലാം ദിവസവും വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും കടുത്ത ഇടിവ് രേഖപ്പെടുത്തിയതോടെ ആഭരണ വിപണിയിൽ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമായി മാറുന്നു. തുടർച്ചയായ നാലാം ദിവസമാണ് കേരളത്തിൽ സ്വർണ വില വലിയ രീതിയിൽ താഴേക്ക് പതിക്കുന്ന...

അല്പം സ്ഥലം തരൂ എന്ന് കരയുന്ന മകൻ, ആളുകളെ സമാധാനത്തോടെ ദുഃഖിക്കാൻ അനുവദിച്ചുകൂടേ; പൊട്ടിത്തെറിച്ച്‌ സുപ്രിയ മേനോൻ

കൊച്ചി: നടന്‍ സലിം കുമാറിന്റെ സംസ്‌കാരച്ചടങ്ങില്‍ യുട്യൂബ് ചാനലുകള്‍ തള്ളിക്കയറിയ സംഭവത്തില്‍ വിമര്‍ശനമുന്നയിച്ച് നിര്‍മാതാവ് സുപ്രിയ മേനോന്‍. സംസ്‌കാരം നടക്കുന്നയിടത്ത് മൊബൈല്‍ ക്യാമറയുമായെത്തി തിക്കും തിരക്കുമുണ്ടാക്കിയവരോട് ചന്തു സലിം കുമാറിന് പരുഷമായി സംസാരിക്കേണ്ടിവന്നിരുന്നു....

ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; മകനെ സ്കൂളിൽ വിടാൻ പോയ യുവതി കൊല്ലപ്പെട്ടു, മകന് പരിക്ക്

ഇടുക്കി: ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ സൂര്യനെല്ലിയിൽ കനത്ത മൂടൽമഞ്ഞിനിടെ ഉണ്ടായ ദാരുണമായ കാട്ടാന ആക്രമണത്തിൽ ഒരു സ്ത്രീ ദാരുണമായി കൊല്ലപ്പെട്ടു. സൂര്യനെല്ലി സ്വദേശിയായ വെള്ളസ്വാമിയുടെ മകൾ മാരിയമ്മാൾ (36) ആണ് കാട്ടാനയുടെ ചവിട്ടേറ്റ്...

‘വോട്ട് ചോദിച്ചപ്പോള്‍ ‘എല്ലാ ബസിലും ഫ്രീ’, ഭരണം കിട്ടിയപ്പോള്‍ ‘ഓര്‍ഡിനറിയില്‍ മാത്രം കറങ്ങിക്കോ’; കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആദ്യഘട്ടം ജൂണ്‍ 15 മുതല്‍

തിരുവനന്തപുരം: കേരളത്തിലെ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രമായി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. യുഡിഎഫ് സർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ഈ ചരിത്ര പദ്ധതി...

ഒറ്റയടിക്ക് 95 ലക്ഷം കോടിയുടെ ആസ്തി; ലോകത്തെ ആദ്യ ‘ട്രില്യണയർ’ പദവിയിലേക്ക്‌ ഇലോൺ മസ്ക്!

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായ ഇലോണ്‍ മസ്‌ക്, ചരിത്രത്തില്‍ ഇതുവരെ ആരും കൈവരിക്കാത്ത ഒരു സാമ്പത്തിക നേട്ടത്തിലേക്ക് കുതിക്കുകയാണ്. പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍, അദ്ദേഹം ലോകത്തിലെ ആദ്യത്തെ 'ട്രില്യണയര്‍' അഥവാ ഒരു ലക്ഷം...

Popular this week