വയനാട്ടില്‍ കൊവിഡ് ഡ്യൂട്ടിലിണ്ടായിരുന്ന നഴ്‌സിന് നേരെ നഗ്നതാ പ്രദര്‍ശനം; നഴ്‌സിംഗ് അസിസ്റ്റന്റിനെതിരെ കേസെടുത്തു

വയനാട്: മാനന്തവാടി ജില്ലാ ആശുപത്രിയില്‍ കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിന് നേരെ പുരുഷ നഴ്‌സിംഗ് അസിസ്റ്റന്റിന്റെ നഗ്‌നതാ പ്രദര്‍ശനം. കഴിഞ്ഞ ദിവസം രാത്രിയോടെ നഴ്‌സുമാരുടെ വിശ്രമമുറിയില്‍വെച്ചാണ് സംഭവം. അശ്ലീല ചുവയോടെ സംസാരിച്ച നഴ്‌സിംഗ് അസിസ്റ്റന്റ് നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരിന്നു. സംഭവത്തില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് ടി.ടി ഓസേപ്പിനെതിരെ മാനന്തവാടി പോലീസ് കേസെടുത്തു.

ഇയാള്‍ക്കെതിരെ മുന്‍പും സമാനരീതിയിലുളള പരാതികള്‍ ഉയര്‍ന്നിരുന്നു. അന്ന് വകുപ്പുതല നടപടികള്‍ക്ക് വിധേയനായിരുന്ന ഇയാള്‍ വീണ്ടും ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. കഴിഞ്ഞദിവസമുണ്ടായ സംഭവത്തില്‍ ജൂനിയര്‍ നഴ്‌സ് സൂപ്രണ്ടിന് പരാതി നല്‍കുകയും തുടര്‍ന്ന് പരാതി പോലീസില്‍ അറിയിക്കുകയുമായിരുന്നു. പരാതിക്കാരിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News