തൃശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിലെ നാലു പേരെ പോലീസ് തിരിച്ചറിഞ്ഞു. തിരിച്ചറിഞ്ഞ നാലുപേരും ചാവക്കാട് നിന്നുള്ളവര്‍ തന്നെയാണ്. ഏഴ് ബൈക്കുകളിലായെത്തിയ 14 പേരടങ്ങുന്ന അക്രമിസംഘമാണ് നേരിട്ട് കൊലപാതകത്തില്‍ പങ്കെടുത്തത്. 22 ഓളം പേര്‍ക്ക് കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍. ഏറെ നാളത്തെ ആസൂത്രണത്തിന് ശേഷമാണ് നൗഷാദിനെ ആക്രമിച്ചതെന്നാണ് പോലീസ് നിഗമനം.
വെട്ടേറ്റ് ചികിത്സയിലിരിക്കെയാണ് ഇന്നലെയാണ് നൗഷാദ് മരണമടഞ്ഞത്. നൗഷാദടക്കം നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റിരിന്നു. നൗഷാദിനെ ആക്രമിച്ച നാലു പേരെ തിരിച്ചറിഞ്ഞിട്ടും കസ്റ്റഡിയിലെടുക്കാത്തത് പോലീസിന്റെ വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. നൗഷാദുമായി എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആറ് മാസം മുന്‍പ് വഴക്കുണ്ടാക്കിയിരുന്നു. ഇവരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പുന്ന, ചാവക്കാട് മേഖലയിലെ 30 ഓളം എസ്ഡിപിഐ പ്രവര്‍ത്തകരെ ഇതിനോടകം പോലീസ് ചോദ്യം ചെയ്തു. നൗഷാദിന്റെ ശരീരത്തിലെ മുറിവുകളുടെ സ്വഭാവം വിരല്‍ചൂണ്ടുന്നത് എസ്ഡിപിഐയിലേക്ക് തന്നെയെന്നാണ് പോലീസ് വിലയിരുത്തല്‍.
മൊയ്തീന്‍, അഷ്റഫ്, ഷാജി എന്നീ ചാവക്കാട് സ്വദേശികളായ എസ്ഡിപിഐ പ്രവര്‍ത്തകര്‍ സംഭവശേഷം ഒളിവില്‍ പോയി. ഇവര്‍ക്ക് അക്രമത്തില്‍ പങ്കുള്ളതായി പോലീസ് തിരിച്ചറിഞ്ഞു. കുറെ നാളുകളായി ഫേസ്ബുക്ക് വഴി നൗഷാദിനെതിരെ ഭീഷണി ഉയര്‍ന്നിരിന്നു. ചാവക്കാട് സ്വദേശിയായ ഷാജിയാണ് അക്രമിസംഘത്തിലെ രണ്ടു പേരെ രക്ഷപെടാന്‍ സഹായിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.