തിരുവനന്തപുരം: വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡനത്തിനിരയാകുകയും ദുരൂഹസാഹചര്യത്തില്‍ മരിക്കുകയും ചെയ്ത കേസില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള വിജ്ഞാപനം വൈകിയേക്കുമെന്ന് സൂചന ഒരു തവണ വിധി വന്ന കേസില്‍ തുടരന്വേഷണത്തിന് കോടതി അനുമതി വേണം. ഈ സാഹചര്യത്തിലാണ് വിജ്ഞാപനം വൈകുന്നത്.
തുടരന്വേഷണത്തിന് പാലക്കാട് പോക്‌സോ കോടതിയെ സമീപിച്ചേക്കും. മാതാപിതാക്കളുടെ ആവശ്യം പരിഗണിച്ചാണ് വാളയാറില്‍ പെണ്‍കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസ് സര്‍ക്കാര്‍ സിബിഐക്ക് വിട്ടത്. അന്വേഷണം മുതല്‍ വിചാരണ വരെ സര്‍ക്കാരിന് ഏറെ പഴി കേള്‍ക്കേണ്ടിവന്ന കേസാണ് ഒടുവില്‍ സിബിഐക്ക് വിടാന്‍ തീരുമാനിച്ചത്. കേസിലെ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കി പുനര്‍വിചാരണ നടത്താന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
അന്വേഷണ സംഘത്തിനെതിരേയും വിചാരണക്കോടതിക്കെതിരേയും രൂക്ഷവിമര്‍ശനം നടത്തിയാണ് പ്രതികളെ വെറുതെവിട്ട കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്. ഉത്തരവില്‍ പോലീസിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്.