എം.എല്‍.എ ഹോസ്റ്റലില്‍ കാല്‍ വഴുതി വീണ് ഷാനിമോള്‍ ഉസ്മാന് പരിക്ക്

തിരുവനന്തപുരം: എം.എല്‍.എ ഹോസ്റ്റലിലെ മുറിയില്‍ കാല്‍ വഴുതി ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എയ്ക്ക് പരിക്ക്. ഇടതുകാലിന്റെ ചെറുവിരലില്‍ നേരിയ പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് പ്ലാസ്റ്ററിട്ടു. ബുധനാഴ്ച രാവിലെ നിയമസഭാ സമ്മേളനത്തിന് പോകാന്‍ തയാറെടുക്കുന്നതിനിടെ ചന്ദ്രഗിരി ബ്ലോക്കിലെ സ്വന്തം മുറിയില്‍ വെച്ചാണ് കാല്‍ വഴുതിയത്. ശക്തമായ വേദനയെ തുടര്‍ന്ന് ഷാനിമോളെ ആംബുലന്‍സില്‍ പേരൂര്‍ക്കട ഗവ. ആശുപത്രിയിലെത്തിച്ചു.

ഒരാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ആശുപത്രിയില്‍ നിന്ന് പ്ലാസ്റ്ററിട്ട കാലുമായി ഷാനിമോള്‍ നിയമസഭയിലെത്തിയിരുന്നു. ഇരുന്നാണ് അവര്‍ പ്രസംഗിച്ചത്. പിന്നീട്, വാച്ച് ആന്‍ഡ് വാര്‍ഡിന്റെ സഹായത്തോടെ പുറത്തേക്കുപോയി. എം.എല്‍.എ ഹോസ്റ്റലില്‍ മടങ്ങിയെത്തിയ അവര്‍ വിശ്രമത്തിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News