28.9 C
Kottayam
Wednesday, May 15, 2024

ഒന്നും സംഭവിച്ചില്ല….അഫ്ഗാനെ തകര്‍ത്ത് ന്യൂസിലാന്‍ഡ്‌

Must read

ചെന്നൈ: ഇംഗ്ലണ്ടിനെ അട്ടിമറിച്ചെത്തിയ അഫ്ഗാനിസ്ഥാന്‍റെ പോരാട്ടവീര്യമൊന്നും ന്യൂസിലന്‍ന്‍ഡിന്‍റെ മുന്നില്‍ ചെലവായില്ല, ലോകകപ്പില്‍ അഫ്ഗാനെ 149 റണ്‍സിന് വീഴ്ത്തി തുടര്‍ച്ചയായ നാലാം ജയവുമായി കിവീസ്പോയന്‍റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് കയറി.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 289 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ അഫ്ഗാന്‍റെ പോരാട്ടം 34.4 ഓവറില്‍ 139 റണ്‍സില്‍ അവസാനിച്ചു. 62 പന്തില്‍ 36 റണ്‍സെടുത്ത റഹ്മത്ത് ഷാ ആണ് അഫ്ഗാന്‍റെ ടോപ് സ്കോറര്‍. കിവീസിനായി ലോക്കി ഫെര്‍ഗൂസനും മിച്ചല്‍ സാന്‍റ്നറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സ്കോര്‍ ന്യൂസിലന്‍ഡ് 50 ഓവറില്‍ 288-6, അഫ്ഗാനിസ്ഥാന്‍ 4.4 ഓവറില്‍ 139ന് ഓള്‍ ഔട്ട്.

ഗ്ലെന്‍ ഫിലിപ്സിന്‍റെയും(71)ക്യാപ്റ്റന്‍ ടോം ലാഥമിന്‍റെയും(68) ഓപ്പണര്‍ വില്‍ യങിന്‍റെയും(54) അര്‍ധസെഞ്ചുറികളുടെ മികവിലാണ് കിവീസ് മികച്ച സ്കോര്‍ കുറിച്ചത്. ചെന്നൈയിലെ സ്പിന്‍ പിച്ചില്‍ അഫ്ഗാനിസ്ഥാന്‍ സ്പിന്‍ ത്രയമായ റാഷിദ് ഖാനും(10 ഓവറില്‍ 43-1), മുജീബ് ഉര്‍ റഹ്മാനും(10 ഓവറില്‍ 57-1) മുഹമ്മദ് നബിക്കും(8 ഓവറില്‍ 41-0) അത്ഭുതങ്ങളൊന്നും കാട്ടാനായില്ല. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ നവീന്‍ ഉള്‍ ഹഖും അസ്മത്തുള്ളയുമാണ് അഫ്ഗാന്‍ ബൗളിംഗില്‍ തിളങ്ങിയത്.

മറുപടി ബാറ്റിംഗില്‍ തുടക്കത്തിലെ റഹ്മാനുള്ള ഗുര്‍ബാസിനെയും(11)ഇബ്രാഹിം സര്‍ദ്രാനെയും(14) ബോള്‍ട്ടും ഹെൻ്‍റിയും അഫ്ഗാന്‍റെ ഫ്യൂസൂരി. റഹ്മത്ത് ഷാ പൊരുതിയെങ്കിലും കൂട്ടിനാരും ഉണ്ടായില്ല. അസ്മത്തുള്ള ഒമര്‍സായി(27) ഇക്രാം അലിഖില്‍ർ(19) എന്നിവരാണ് അഫ്ഗാന്‍ നിരയില്‍ രണ്ടക്കം കടന്ന മറ്റ് ബാറ്റര്‍മാര്‍.കിവീസിനായി സാന്‍റ്നര്‍ 39 റണ്‍സിനും ലോക്കി ഫെര്‍ഗ്യൂസന്‍ 19 റണ്‍സിനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ട്രെന്‍റ് ബോള്‍ട്ട് 18 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

ജയത്തോടെ ന്യൂസിലന്‍ഡ് പോയന്‍റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തി. നാലു കളികളില്‍ എട്ട് പോയന്‍റാണ് കിവീസിനുള്ളത്. ഇന്ത്യക്ക് മൂന്ന് കളികളില്‍ ആറ് പോയന്‍റും. നാളെ ബംഗ്ലാദേശിനെ വീഴ്ത്തിയാല്‍ ഇന്ത്യക്ക് വീണ്ടും ഒന്നാമതെത്താം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week