24.6 C
Kottayam
Friday, June 5, 2026

ഇന്റിമേറ്റ് രംഗങ്ങൾ കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി,വാട്‌സ് ആപ്പ് പോലും ഉപയോഗിയ്ക്കുന്നില്ല: രജിഷ വിജയൻ

Must read

കൊച്ചി:അനുരാഗ കരിക്കിൻവെള്ളം എന്ന സൂപ്പർഹിറ്റ് സിനിമയിലൂട നായികയായി അരങ്ങേറി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താര സുന്ദരിയാണ് രജിഷ വിജയൻ. ഇപ്പോഴിതാ സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുന്നതിനെ കുറിച്ച് പറഞ്ഞ രജിഷയുടെ വാക്കുകൾ ശ്രദ്ധനേടുകയാണ്. സിനിമയുടെ പൂർണ്ണതയ്ക്ക് വേണ്ടി അത്തരത്തിലുള്ള സീനുകളിൽ അഭിനയിക്കേണ്ടി വരുമെന്ന് താരം പറയുന്നു.

‘സിനിമയിൽ ഇന്റിമേറ്റ് രംഗങ്ങൾ സോഷ്യൽ മീഡിയയിൽ ആഘോഷിക്കുന്നതിനെ കുറിച്ച് ഒന്നും പറയാനില്ല. സിനിമയിലെ കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി അങ്ങനെ ചെയ്യേണ്ടി വരും. അത്തരത്തിലുള്ള സോഷ്യൽ മീഡിയ ആഘോഷങ്ങളൊന്നും കാണാൻ ആഗ്രഹമില്ല. അതൊന്നും എന്നിലെ നടിയെ ഒട്ടും ബാധിക്കുന്ന കാര്യവുമല്ല. സമൂഹമാദ്ധ്യമങ്ങൾ നമ്മുടെ നല്ല നേരങ്ങൾ അപഹരിച്ചെടുക്കും. 

അതുകൊണ്ട് തന്നെ താൻ സോഷ്യൽ മീഡിയയിൽ ഒട്ടും ആക്ടീവ് അല്ല. വാട്‌സ്ആപ്പ് ഇല്ലാത്ത മൊബൈൽ ഫോണാണ് ഉപയോഗിക്കുന്നത്. യഥാർത്ഥത്തിൽ അത് താൻ ഒരുപാട് അസ്വദിക്കാറുമുണ്ട്. ഈ ഡിജിറ്റൽ ലോകത്ത് ജീവിപ്പുമ്പോൾ യാഥാർത്ഥ്യവുമായുള്ള ബന്ധം നഷ്ടമാകുമെന്ന് എനിക്ക് ഭയമുണ്ട്. ഈ ലോകം തീർത്തും വ്യത്യസ്തമാണ്. ഒട്ടും അർത്ഥമില്ലാത്ത ഒരു ഡിജിറ്റൽ ലോകമായി ഇത് മാറി. 

നമുക്ക് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാനുള്ള വിലയേറിയ സമയമാണ് നഷ്ടമാവുന്നത്. നല്ല നിമിഷങ്ങൾക്കായി മാറ്റി വെക്കേണ്ട ജീവിതത്തിലെ നേരങ്ങൾ അത് അപഹരിച്ചെടുക്കും. അതുകൊണ്ടാണ് ഞാൻ സോഷ്യൽ മീഡിയയിൽ ഒട്ടും ആക്റ്റീവ് അല്ലാത്തത്. ഡിജിറ്റൽ ലോകത്ത് നിന്ന് മാറി നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതു വരെ അതിന്റെ പേരിൽ എനിക്കൊരു പ്രശ്‌നവുമുണ്ടായിട്ടില്ല’- രജിഷ വിജയൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week