കൊച്ചി:തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പി ടി തോമസിൻ്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പിരിവ് നല്‍കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവർത്തകർ മീന്‍കട അടിച്ചുപൊളിച്ചതായി പരാതി.
യൂത്ത് കോണ്‍ഗ്രസ് നേതാവ് മന്‍സൂര്‍ പാടിവട്ടം 5000 രൂപ പിരിവ് ചോദിച്ചതായി മീന്കച്ചവടക്കാരന് അപ്പു വെളിപ്പെടുത്തി. ഇത്രയും പണം നല്‍കാനാവില്ലെന്ന് അറിയിച്ചതോടെ മീന്‍കട അടിച്ചുപൊളിക്കുകയായിരുന്നു.
നാളെ മുതല്‍ മീന്‍കച്ചവടം നടത്താന്‍ പാടില്ലെന്ന് ഭീഷണിപ്പെടുത്തിയതായും മീന്കച്ചവടക്കാരന് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നേതാവ് മീന്‍കട അടിച്ചുപൊളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.പാലാരിവട്ടം പോലീസിൽ പരാതി നൽകി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News