28.4 C
Kottayam
Saturday, June 6, 2026

നാട്ടിലെത്തിയിട്ട് ആറുമാസം, മടക്കത്തിനുള്ള തയ്യാറെടുപ്പിനിടെ കടുംകൈ ,പ്രവാസിയുവാവും ഭാര്യയും കുഞ്ഞും വീടിനുള്ളിൽ മരിച്ചനിലയിൽ, കാരണമറിയാതെ ബന്ധുക്കളും പോലീസും

Must read

കൊച്ചി:പ്രവാസിയുവാവിനെയും ഭാര്യയെയും കുഞ്ഞിനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പറവൂർ സ്വകാര്യ ബസ് സ്റ്റാൻഡിന് പിന്നിലെ മിൽസ് റോഡിൽ വട്ടപ്പറമ്പത്ത് വീട്ടിൽ സുനിൽ (38), ഭാര്യ കൃഷ്ണേന്ദു (30), മകൻ ആരവ് കൃഷ്ണ (മൂന്നര) എന്നിവരാണ് മരിച്ചത്. പരേതനായ മുരളീധരന്റെയും ലതയുടെയും മകനാണ് സുനിൽ.

കുട്ടി കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ചുകിടക്കുന്ന നിലയിലായിരുന്നു. സുനിലിന്റെയും കൃഷ്ണേന്ദുവിന്റെയും മൃതദേഹം മറ്റു രണ്ടു മുറികളിൽ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. സാമ്പത്തികമായും മറ്റും പ്രശ്നങ്ങളില്ലാത്ത കുടുംബമാണ്. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയില്ല. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങിമരിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം. കുഞ്ഞിന്റെ കഴുത്തിൽ കരുവാളിച്ച അടയാളങ്ങളുണ്ട്.

അബുദാബിയിൽ ലിഫ്റ്റ് ടെക്നീഷ്യനായിരുന്ന സുനിൽ കോവിഡ് പ്രതിസന്ധിയെ തുടർന്ന് ആറുമാസം മുമ്പ് നാട്ടിൽ എത്തിയിരുന്നു. ഇപ്പോൾ തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.

സുനിലിന്റെ അമ്മ ലതയെ കഴിഞ്ഞദിവസം ചെറിയപല്ലംതുരുത്തിലെ തറവാട്ടുവീട്ടിൽ കൊണ്ടുപോയി ആക്കിയശേഷം സുനിലും കുടുംബവും പച്ചാളത്തെ ഭാര്യവീട്ടിലേക്കു പോയി. വ്യാഴാഴ്ച 11.30-ഓടെ വീട്ടിൽ തിരിച്ചെത്തുകയും ചെയ്തു. അപ്പോൾത്തന്നെ ഈ വിവരം തറവാട്ടിലുള്ള അമ്മയെ വിളിച്ച് അറിയിക്കുകയും അമ്മയെ തിരിച്ചുകൊണ്ടുവരാമെന്ന് പറയുകയും ചെയ്തിരുന്നു.

- Advertisement -

വെള്ളിയാഴ്ച അമ്മയെ തിരിച്ചുകൊണ്ടുവരാൻ സുനിൽ എത്തിയില്ല. ഫോണിൽ പലകുറി വിളിച്ചിട്ടും പ്രതികരിക്കാതെ വന്നു. തുടർന്ന് വെള്ളിയാഴ്ച വൈകീട്ട് നാലരയോടെ ബന്ധു സുനിലിന്റെ വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെയും മരിച്ചനിലയിൽ കണ്ടത്. വീടിന്റെ മുൻവശത്തെ വാതിൽ ചാരിയനിലയിലായിരുന്നു.

- Advertisement -

പോലീസെത്തി നിയമനടപടികൾ സ്വീകരിച്ച് മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സുനിലിന്റെ സഹോദരൻ: മിഥുൻ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week