ഭാഗ്യദേവത കനിഞ്ഞത് തെങ്ങുകയറ്റത്താെഴിലാളിയെ, നിർമ്മൽ ഭാഗ്യക്കുറിയിലൂടെ ലഭിച്ചത് 60 ലക്ഷം

ചിറ്റാറ്റുകര: ചിറ്റാറ്റുകരയിലെ തെങ്ങുകയറ്റ തൊഴിലാളിക്ക് ലോട്ടറി അടിച്ചത് 60 ലക്ഷം രൂപ. ചിറ്റാറ്റുകര തൈവയ്പ്പില്‍ മോഹനനു(50) കേരള ഭാഗ്യക്കുറി നിര്‍മല്‍ ലോട്ടറിയുടെ ഒന്നാം സമ്മാനാണ് ലഭിച്ചത്. മോഹനനു ചിറ്റാറ്റുകരയിലെ ഏജന്‍സിയില്‍ നിന്നെടുത്ത ടിക്കറ്റിലാണ് ഒന്നാം സമ്മാനം ലോട്ടറി അടിച്ചത്.

മുമ്പ് 5000 രൂപ വരെ ഇയാള്‍ക്ക് ലോട്ടറി അടിച്ചിട്ടുണ്ട്. എന്നെങ്കിലും ഒരിക്കല്‍ ഭാഗ്യദേവത തുണയ്ക്കുമെന്ന വിശ്വാസം തെറ്റിയില്ലെന്നും കടം വീട്ടണമെന്നും ഇളയ മകളുടെ വിവാഹം നടത്തണമെന്നും ഇയാള്‍ പറഞ്ഞു. ഭാര്യ ഷീലയും രണ്ടു മക്കളുമടങ്ങുന്നതാണ് മോഹനന്റെ കുടുംബം. ഇയാളുടെ ഭാര്യ ഷീല ത്വക്ക് രോഗിയാണ്.

പുഴു ഇഴഞ്ഞതിനെത്തുടര്‍ന്ന് ഡോക്ടര്‍ എഴുതിയ ഗുളിക കഴിച്ചതിന്റെ പാര്‍ശ്വഫലമായി ശരീരത്തില്‍ നിന്നു തൊലി പൂര്‍ണമായി പോയി. ഇതിനെ തുടര്‍ന്നുള്ള ചികിത്സയ്ക്കായി 15 ലക്ഷം രൂപയോളം ചെലവാവുകയും മാസംതോറും മരുന്നിനു മാത്രം 6000 രൂപ ചെലവാകുന്നുണ്ടെന്നും ഇയാള്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News