CrimeNationalNewsRECENT POSTS
പട്ടാപ്പകല്‍ തിരക്കേറിയ ബസില്‍ യുവതിയ്ക്ക് നേരെ പീഡന ശ്രമം
കൊല്‍ക്കത്ത: പട്ടാപ്പകല്‍ തിരക്കേറിയ ബസില്‍ വച്ച് യുവതിയ്ക്ക് നേരെ പീഡന ശ്രമം. ശനിയാഴ്ച കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റ് ജവഹര്‍ലാല്‍ നെഹ്റു റോഡില്‍ വെച്ചാണ് സംഭവം. യുവതി ബസില്‍ നിന്ന് ഇറങ്ങുമ്പോഴാണ് ബസിനകത്തുണ്ടായിരുന്ന മധ്യവയസ്‌കന്‍ യുവതിയുടെ ശരീരത്തില്‍ അപമര്യാദയായി സ്പര്‍ശിച്ചത്. ഇതോടെ ഭയന്നുപോയ യുവതി റോഡില്‍ നിന്ന് നിലവിളിച്ചു.
സമീപത്തുണ്ടായിരുന്ന ട്രാഫിക് ഉദ്യോഗസ്ഥന്‍ യുവതിയുടെ സഹായത്തിനെത്തി. ഇതിനിടെ ബസിലെ മറ്റു യാത്രക്കാര്‍ ചേര്‍ന്ന് മധ്യവയസ്‌കനെ പിടികൂടിയെങ്കിലും ഇയാള്‍ അതിവിദഗ്ധമായി കുതറിയോടി. പിന്നീട് ട്രാഫിക് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഹൂഗ്ലി ജില്ലക്കാരനാണ് പ്രതി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ചോദ്യം ചെയ്യാനായി ഇയാളെ പാര്‍ക്ക് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News