ഈ കണ്ണടയിലൂടെ എനിയ്ക്ക് നിങ്ങളുടെ നഗ്ന ശരീരം മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ; ചിത്രവുമായി നൂറിൻ
മോഹൻലാലിനെ വട്ടം ചുറ്റിച്ച ഗേളിയുടെ കണ്ണട ഓർമയില്ലേ. അങ്ങനെ ഒരു കണ്ണടയുമായി പ്രേക്ഷകരെ വട്ടം ചുറ്റിക്കുകയാണ് നടി നൂറിൻ ഷെരീഫ്. ‘എനിക്ക് നിങ്ങളുടെ നഗ്ന ശരീരം മാത്രമേ കാണാൻ കഴിയൂ’ കൂളിംഗ് ഗ്ലാസ്സ് വച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ച് താരം കുറിച്ചു. നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന സിനിമയിൽ കോസ്‌മോഫ്രില്‍ കണ്ണടയെന്നുപറഞ്ഞ് മോഹൻലാലിനെ കബളിപ്പിച്ച നാദിയാ മൊയ്തുവിനെ അനുസ്മരിപ്പിക്കും വിധമാണ് നൂറിൻ പുതിയ ചിത്രം പങ്കുവച്ചത്.
‘എനിക്ക് നിങ്ങളുടെ നഗ്ന ശരീരം മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ’ എന്ന അടിക്കുറിപ്പോടെ നൂറിന്‍ ഷരീഫ് പങ്കുവച്ച ഒരു ഫോട്ടോയാണ് അതിന് ആധാരം. കണ്ടാല്‍ ആരും കൊതിക്കുന്ന ഒരു കൂളിങ് ഗ്ലാസ് വച്ചുകൊണ്ടുള്ള ചിത്രത്തിനും ക്യാപ്ഷനും രസകരമായ കമന്റുകളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്.
മര്‍ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ലവ് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്കെത്തിയത്. ചോക്ലേറ്റ് സ്‌റ്റോറി റീടോള്‍ഡ്, പാത്തു വെഡ്‌സ് ഫ്രീക്കന്‍, വെള്ളേപ്പം എന്നീ സിനിമകളിലും താരം ഈ വര്‍ഷം അഭിനയിക്കുന്നുണ്ട്.