EntertainmentNews
ഹെയര്‍സ്റ്റൈല്‍ മാറ്റി പുതിയ ലുക്കുമായി അഹാന; ‘അയിന് നീ ഏതാ എന്ന് അനിയത്തി ഹന്‍സിക
ലോക്ക് ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു നടൻ കൃഷ്ണകുമാറും കുടുംബവും ലോക്ക് ഡൗണ്‍ വിശേഷങ്ങള്‍ ഉള്‍പ്പെടെ ഉള്ളവ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.
ഹെയര്‍സ്റ്റൈല്‍ മാറ്റി പുതിയ ലുക്കിലുള്ള ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ടാണ് ഇക്കുറി അഹാന എത്തിയത്. ഈ ചിത്രത്തിന് താഴെ ‘അയിന് നീ ഏതാ’ എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് അഹാനയുടെ സഹോദരിയും ഹന്‍സിക. സ്വന്തം വീട്ടില്‍ നിന്ന് തന്നെ അഹാന കൃഷ്ണയ്ക്ക് ട്രോള്‍ കിട്ടിയിരിക്കുകയാണ്.
വീട്ടിലെ ഇളയകുട്ടിയായ ഹന്‍സുവിനെ കുറിച്ച് നേരത്തെ അഹാന തുറന്ന് പറഞ്ഞിരുന്നു. ഹന്‍സുവിന്റെ കമന്റിന് താഴെ നിരവധി പേരാണ് രസകരമായ മറുപടികളുമായി എത്തിയത്. പുതിയ ചിത്രത്തില്‍ അഹാനയെ കണ്ടാല്‍ ഹന്‍സികയെ പോലെ ഉണ്ടെന്നാണ് ചിലരുടെ നിഗമനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News