ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം,നാല് ട്രെയിനുകളിൽ റിസർവേഷനില്ലാത്ത കോച്ചുകൾ അനുവദിച്ചു

ചെന്നൈ: കേരളത്തിലൂടെ ഓടുന്ന നാല് ട്രെയിനുകളിൽ കൂടി റിസർവേഷനില്ലാത്ത കോച്ചുകൾ അനുവദിച്ചു. മലബാർ എക്സ്പ്രസ്, മാവേലി എക്സ്പ്രസ്, ചെന്നൈ-മംഗലാപുരം മെയിൽ, വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് എന്നീ ട്രെയിനുകളിലാണ് റിസർവേഷനില്ലാത്ത കോച്ചുകൾ അനുവദിച്ചത്. ജനുവരി ഒന്നുമുതലാകും ഈ ട്രെയിനുകളിൽ ജനറൽ ടിക്കറ്റുകാർക്കും സീസൺ ടിക്കറ്റുകാർക്കും യാത്ര ചെയ്യാനാകുക.

പകൽ സമയങ്ങളിൽ ഓടുന്ന ഹ്രസ്വദൂര ട്രെയിനുകളിൽ റെയിൽവേ ഇതിനോടകം റിസർവേഷനില്ലാത്ത കോച്ചുകൾ പുനഃസ്ഥാപിച്ചിരുന്നു. മലബാർ, മാവേലി അടക്കമുള്ള രാത്രി ട്രെയിനുകളിൽ ജനറൽ കോച്ചുകൾ അനുവദിക്കാത്തത് സ്ഥിരം യാത്രക്കാരെ ഏറെ പ്രയാസത്തിലാക്കിയിരുന്നു.

ഒന്നാം തിയതി മുതൽ ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കുന്ന ട്രെയിനുകൾ

16603- മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസ്
16304-തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസ്

12601- ചെന്നൈ-മംഗലാപുരം- ചെന്നൈ മെയിൽ (സൂപ്പർഫാസ്റ്റ്)
12602- മംഗലാപുരം-ചെന്നൈ- ചെന്നൈ മെയിൽ (സൂപ്പർഫാസ്റ്റ്)

16629-തിരുവനന്തപുരം-മംഗലാപുരം- മലബാർ എക്സ്പ്സ്
16630-മംഗലാപുരം-തിരുവനന്തപുരം-മലബാർ എക്സ്പ്രസ്

22637- ചെന്നൈ-മംഗലാപുരം- വെസ്റ്റ്കോസ്റ്റ് (സൂപ്പർഫാസ്റ്റ്)
22638-മംഗലാപുരം-ചെന്നൈ വെസ്റ്റ്കോസ്റ്റ് (സൂപ്പർഫാസ്റ്റ്)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News