KeralaNewsPolitics

നടൻ ദിലീപിനെ കുടുക്കിയത് പി.ടി.തോമസ്, സിനിമയിലെ വമ്പന്മാര്‍ ഇടപെട്ട് ഒതുക്കി തീര്‍ക്കാന്‍ സാധ്യതയുണ്ടായിരുന്ന കേസില്‍ പി.ടി വട്ടം നിന്നതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു, അന്തിമ വിധി കാക്കാതെ ഒടുവിൽ യാത്ര

കൊച്ചി:കേരളക്കരയെ ആകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ്. പിടിപാടുകള്‍ കൊണ്ടും ആല്‍ബലം കൊണ്ടും തേച്ചുമാച്ചു കളയാവുന്ന കേസ് ഇതുവരെ എത്തിനില്‍ക്കുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് പിടി തോമസ് എന്ന രാഷ്ട്രീയക്കാരന്റെ നിശ്ചയദാര്‍ഡ്യം ഒന്നുകൊണ്ടു തന്നെയാണ്. കേളക്കരയാകെ ഈ സംഭവം ചര്‍ച്ചയായതും പലരുടെയും മുഖം മൂടികള്‍ വലിച്ചു കീറിയതുമെല്ലാം ഈ സംഭവത്തിലൂടെയായിരുന്നു.

അക്രമത്തിനിരയായ യുവതിയുടെ അടുത്ത് ആ രാത്രിയില്‍ പിടി എത്തിയതാണ് കേസില്‍ നിര്‍ണ്ണായകമായത്. വാഹനത്തിനുള്ളില്‍ അതിക്രൂരമായി നടിയെ പീഡിപ്പിച്ച ശേഷം പള്‍സര്‍ സുനി കൊണ്ടിറക്കിയത് നടന്‍ ലാലിന്റെ വീട്ടിലായിരുന്നു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി പാതിരാത്രിയില്‍ നിര്‍മ്മതാവ് കൂടിയായ ആന്റോ ജോസഫിനെ ലാല്‍ കാര്യമറിയിച്ചു. ഗൗരവം പിടികിട്ടിയ ആന്റോ തന്റെ സുഹൃത്ത് കൂടിയായ പിടി തോമസിനെ ആ രാത്രി വിളിച്ചുണര്‍ത്തി വണ്ടിയില്‍ കയറ്റി. ലാലിന്റെ വീട്ടിലെത്തിയ തൃക്കാക്കര എംഎല്‍എ കേട്ടത് ആ വാഹനത്തിനുള്ളിലെ നടക്കുന്ന പീഡനമായിരുന്നു.

രാഷ്ട്രീയത്തിനും അപ്പുറം സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും ശരിയോടൊപ്പം നിന്ന് പോരാടുകയും ചെയ്ത വ്യക്തിത്വമായിരുന്നു പിടി തോമസ് എംഎല്‍എയുടേത്. അതുകൊണ്ടുതന്നെ പിടി തോമസിന്റെ സാന്നിധ്യം ഈ കേസില്‍ നിര്‍ണായകമായിരുന്നു. ഒരുപക്ഷേ സിനിമയിലെ വമ്പന്മാര്‍ ഇടെപട്ട് ഒതുക്കി തീര്‍ക്കാന്‍ സാധ്യതയുണ്ടായിരുന്ന കേസില്‍ പിടി തോമസ് ഇടപെട്ടതോടെ എല്ലാ വമ്പന്‍ സ്രാവുകള്‍ക്കും കുരുക്ക് മുറുകുകയായിരുന്നു. ഐജിയായിരുന്ന വിജയനെ ഫോണില്‍ വിളിച്ച് എല്ലാം അറിയിച്ചു. പിടിയെ പോലൊരു എംഎല്‍എ ഇടപെട്ട കേസില്‍ എഫ് ഐ ആര്‍ എടുത്തില്ലെങ്കില്‍ ഉണ്ടാകുമായിരുന്ന പുലിവാലുകള്‍ പൊലീസ് തിരിച്ചറിഞ്ഞു. രാത്രിയില്‍ നടിക്ക് ആത്മവിശ്വാസം പകര്‍ന്ന പിടി തോമസ് കേസുമായി മുമ്പോട്ട് പോകണമെന്ന് നിര്‍ദ്ദേശിച്ചു.

പിന്നാലെ ഓരോരുത്തരായി പിടിയിലാകുകയായിരുന്നു. ആദ്യം പള്‍സര്‍ സുനി, പുറകേ ദീലീപും. ഈ കേസ് വിചാരണ അന്തിമ ഘട്ടത്തിലാണ്. വിചാരണയില്‍ കോടതിയില്‍ എത്തി സാക്ഷി മൊഴിയും പിടി തോമസ് നല്‍കി. യാതൊരു വിധ സമ്മര്‍ദ്ദത്തിനും വഴങ്ങാത്ത മൊഴി. കേസിന്റെ അന്തിമ വിധിയില്‍ ഇത് നിര്‍ണ്ണായകമായി മാറും. അന്ന് രാത്രി ആ കേസിന് പിന്നില്‍ പള്‍സര്‍ സുനിയാണെന്ന് നടി പറഞ്ഞത് പിടിയും കോടതിയിലെ രഹസ്യ വിചാരണയില്‍ പറഞ്ഞിട്ടുണ്ട്. ഗൂഢാലോചനാ അന്വേഷണത്തിലേക്ക് കേസ് എത്തിയതിന് പിന്നിലും പിടി തോമസിന്റെ നിരന്തര ഇടപെടലുകള്‍ ഉണ്ട്.

ദിലീപിന്റെ അറസ്റ്റില്‍ കാര്യങ്ങള്‍ തീരില്ലെന്നും സംഭവത്തിനു പിന്നിലെ വിദേശബന്ധവും ഹവാല ഇടപാടും അടക്കം അന്വേഷിക്കണമെന്നും പി.ടി. തോമസ് എംഎല്‍എ. വിദേശത്തേക്കു വലിയ തോതില്‍ മനുഷ്യക്കടത്തു നടത്തിയ സംഭവവുമായി പള്‍സര്‍ സുനിക്ക് ബന്ധമുണ്ട്. നടിക്കു നേരെ പീഡനശ്രമം ഉണ്ടായി 20 ദിവസം കഴിഞ്ഞപ്പോള്‍ത്തന്നെ ഇതേക്കുറിച്ചു മുഖ്യമന്ത്രിക്കു കത്തു നല്‍കിയിരുന്നു. സംഭവത്തില്‍ ജയിലില്‍ കഴിയുന്ന ജിന്‍സണ്‍ എന്ന പ്രതി സ്ഥലം എംഎല്‍എയെന്ന നിലയില്‍ തന്നോടു പറഞ്ഞ കാര്യങ്ങള്‍ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും കൈമാറിയിരുന്നു.

ഇതിനിടെ അന്വേഷണം ഇഴയുന്ന ഘട്ടം വന്നപ്പോഴൊക്കെ പിടി തോമസ് വിഷയത്തില്‍ ഫലപ്രദമായി ഇടപെടുകും ചെയ്തു. ഇതിനിടെ വിഷയം നിയമസഭയിലും എത്തിച്ചു. പിടി തോമസ് കൊച്ചിയില്‍ നിരാഹരസസമരം നടത്തുകയും ചെയ്തു. എന്നാല്‍ നടനുമായി അടുത്തബന്ധമുണ്ടായിരുന്ന കൊച്ചിയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ തായ്യാറായിരുന്നില്ല. എന്നിരുന്നാലും അദ്ദേഹം മുന്നോട്ട് തന്നെ പോയതുകൊണ്ടാണ് ഈ കേസ് ഇത്രയും ശക്തമായത്. എന്നാല്‍ ഒരു അന്തിമ വിധി വരുന്നതിന് മുമ്പ് തന്നെ പിടി തോമസ് യാത്രയായി.

അര്‍ബുദ രോഗത്തെ തുടര്‍ന്ന് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയായായിരുന്നു പിടി തോമസിന്റെ വിയോഗം. ദീര്‍ഘകാലമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. 71 വയസ്സായിരുന്നു. 41 വര്‍ഷത്തിലേറെയായി രാഷ്ട്രീയത്തില്‍ സജീവമായിരുന്ന പിടിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് രാഷ്ട്രീയ കേരളം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker