24.9 C
Kottayam
Saturday, June 6, 2026

ഇനി ഉലകനായകൻ വേണ്ട,വെറും കമല്‍ ഹാസന്‍; ആരാധകര്‍ക്ക് മുന്നില്‍ അഭ്യര്‍ത്ഥനയുമായി കമൽഹാസൻ

Must read

ചെന്നൈ : തനടന്‍ കമല്‍ ഹാസന് ഉലകനായകന്‍ എന്ന വിശേഷണമാണ് ആരാധകര്‍ നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നടനെ കുറിച്ച് പറയുമ്പോള്‍ ഈ പേരും പറയാറുണ്ട്. എന്നാല്‍ ഇനി അങ്ങനെ ഒരു പേരില്‍ തന്നെ വിശേഷിപ്പിക്കരുതെന്ന് പറയുകയാണ് നടന്‍.

ആരാധകരെ എല്ലാം ഞെട്ടിച്ചുകൊണ്ട് ഒരു പത്രക്കുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ് കമല്‍ ഹാസന്‍. മാത്രമല്ല തന്നെ ഇനി വിളിക്കേണ്ടത് ഏതൊക്കെ പേരുകള്‍ ആണെന്നും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച പ്രസ്താവനയിലൂടെ അദ്ദേഹം വ്യക്തമാക്കി.

നിങ്ങളെല്ലാവരും എന്നോടുള്ള സ്‌നേഹം കൊണ്ടാണ് ഉലകനായകന്‍ എന്നത് ഉള്‍പ്പെടെയുള്ള പല പേരുകളും വിളിച്ചത്. സഹപ്രവര്‍ത്തകരായ കലാകാരന്മാരും ആരാധകരും നല്‍കുന്ന പ്രശംസകളില്‍ ഞാന്‍ സന്തുഷ്ടനാണ്. നിങ്ങളുടെ സ്‌നേഹത്തിന് ഞാന്‍ എന്നും നന്ദിയുള്ളവന്‍ ആയിരിക്കും. ഏതൊരു വ്യക്തിയെക്കാളും സിനിമ എന്ന കല വലുതാണ്. അതിനെപ്പറ്റി കൂടുതല്‍ പഠിക്കാനും കലയില്‍ വളരാനും ആഗ്രഹിക്കുന്ന ഒരു വിദ്യാര്‍ത്ഥി മാത്രമാണ് ഞാന്‍.

മറ്റ് കലകളെപ്പോലെ സിനിമയും എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. കഴിവുള്ള കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും പ്രേക്ഷകരുടെയും ഒക്കെ കൂട്ടായ്മയിലാണ് സിനിമ രൂപപ്പെടുന്നത്. കലാകാരന്‍ കലയെക്കാള്‍ വലുതല്ല എന്നാണ് എന്റെ ആഴത്തിലുള്ള വിശ്വാസം. എന്റെ അപൂര്‍ണ്ണതകളെ കുറിച്ചും ഇനിയും മെച്ചപ്പെടാനുള്ള കടമകളെക്കുറിച്ചും നിരന്തരം ബോധവാനായി നിലകൊള്ളാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

- Advertisement -

അതുകൊണ്ടാണ് ഏറെ ആലോചിച്ച ശേഷം ഇങ്ങനൊരു തീരുമാനം എടുക്കേണ്ടി വന്നത്. മേല്‍പ്പറഞ്ഞ തലക്കെട്ടുകളും വിശേഷണങ്ങളും മാന്യമായി നിരസിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നു. വര്‍ഷങ്ങളോളം എനിക്ക് തന്ന സ്‌നേഹത്തിനും ദയക്കുമൊക്കെ നന്ദി. ഈ തീരുമാനം വിനയത്തിന്റെ വേരുകളിലും ലക്ഷ്യത്തിലും വിശ്വാസത പുലര്‍ത്താനുള്ള ആഗ്രഹത്തില്‍ നിന്ന് വന്നതാണെന്ന് ദയവായി മനസ്സിലാക്കണമെന്നും’, കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week