28.2 C
Kottayam
Friday, June 5, 2026

ആറാട്ടണ്ണൻ ഇടയ്ക്ക് എന്നെ വിളിക്കാറുണ്ട്;വളരെ സുന്ദരിയാണ്, ബോൾഡാണ് അപ്പോ ഓക്കെ എന്ന് പറഞ്ഞ് ഫോൺ വെക്കും: അനാർക്കലി മരക്കാര്‍

Must read

കൊച്ചി:സോഷ്യൽ മീഡിയയിൽ താരമായ സന്തോഷ് വർക്കി എന്ന ആറാട്ടണ്ണനെ കുറിച്ച് അനാർക്കലി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ആറാട്ടണ്ണൻ തന്നെ ഇടയ്ക്കിടെ വിളിക്കാറുണ്ടെന്നും, അയാളിൽ തെറ്റായൊന്നും ഫീൽ ചെയ്തിട്ടില്ലെന്നും അനാർക്കലി പറയുന്നു.

മാത്രമല്ല ഫോൺ എടുത്തില്ലെങ്കിൽ വീണ്ടും, വീണ്ടും വിളിക്കുമെന്നും എന്നാൽ ഇതുവരെ അയാളെ താൻ ബ്ലോക്കൊന്നും ചെയ്തിട്ടില്ലെന്നും അനാർക്കലി പറയുന്നു. “ആറാട്ടണ്ണൻ ഇടയ്ക്ക് എന്നെ വിളിക്കാറുണ്ട്. എനിക്ക് പുള്ളിയിൽ തെറ്റായാെന്നും ഫീൽ ചെയ്തി‌ട്ടില്ല.

അയാൾ ഒരു 20 സെക്കന്റിൽ കൂടുതൽ സംസാരിക്കില്ല. ഇടയ്ക്ക് ബുദ്ധിമുട്ടിക്കും. എന്തെങ്കിലും പരിപാ‌ടിയിലാണെങ്കിൽ ഫോൺ എടുക്കില്ല. എടുത്തില്ലെങ്കിൽ പിന്നെയും പിന്നെയും വിളിക്കും. ഞാൻ ബ്ലോക്കൊന്നും ചെയ്തില്ല. എനിക്ക് പാവം തോന്നാറുണ്ട്.പുള്ളി ഇടയ്ക്ക് വിളിച്ച് ഹലോ, അനാർക്കലി വളരെ സുന്ദരിയാണ്, ബോൾഡാണ് അപ്പോ ഓക്കെ എന്ന് പറഞ്ഞ് ഫോൺ വെക്കും.” എന്നാണ് ജോബ്ലെസ് ക്ലബ്ബ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അനാർക്കലി പറഞ്ഞത്.

ആനന്ദത്തില്‍ ദര്‍ശനയെന്ന ക്യാരക്ടറിനെ അവതരിപ്പിച്ചാണ് അനാര്‍ക്കലി മരക്കാര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. തന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെടുമോ എന്ന തരത്തിലുള്ള ആശങ്കയോടെയായിരുന്നു അന്ന് ആ ചിത്രത്തിൽ താരം അഭിനയിച്ചത്. ഇത് ശ്രദ്ധിക്കപ്പെടും… ടെന്‍ഷനടിക്കേണ്ടെന്ന അടുപ്പമുള്ളവരുടെ ആശ്വസിപ്പിക്കലാണ് ആ സമയത്ത് അനാർക്കലിക്ക് കരുത്തായത്. വിമാനം, മന്ദാരം, ഉയരെ, സുലൈഖ മന്‍സില്‍, ജാനകി ജാനേ തുടങ്ങി നിരവധി സിനിമകളില്‍ അനാര്‍ക്കലി അഭിനയിച്ചിട്ടുണ്ട്.

- Advertisement -

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാളികളുടെ ഇഷ്ടം നേടിയ താരത്തിന്റെ നിരവധി ചിത്രങ്ങളാണ് റിലീസിന് തയാറെടുക്കുന്നത്. അക്കൂട്ടത്തിൽ അടുത്തിടെ റിലീസ് ചെയ്ത ഏറെ ശ്രദ്ധിക്കപ്പെട്ട അനാർക്കലിയുടെ സിനിമയാണ് ​ഗോ​കുൽ സുരേഷ് നായകനായ ​ഗ​ഗനചാരി. അരുണ്‍ ചന്തു സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ഡിസ്ടോപ്പിയന്‍ ഏലിയന്‍ ചിത്രമായിരുന്നു ഗഗനചാരി.

- Advertisement -

കേരളത്തിലെ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം ആഗോള തലത്തിൽ വിവിധ ഫെസ്റ്റുകളിൽ അംഗീകാരങ്ങൾ സ്വന്തമാക്കിയ ശേഷം കേരളത്തില്‍ നടന്ന കേരള പോപ് കോണിന്റെ ഭാഗമായും പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. വളരെ മികച്ച പ്രേക്ഷകപ്രതികരണമാണ് ചിത്രത്തിന് അവിടെവെച്ചും ലഭിച്ചത്.

ഇതെക്കൂടാതെ മികച്ച ചിത്രം, മികച്ച വിഷ്വൽ എഫക്ട്‌സ് എന്ന വിഭാഗങ്ങളിൽ ന്യൂ യോർക്ക് ഫിലിം അവാർഡ്സ്, ലോസ് ആഞ്ചലസ് ഫിലിം അവാർഡ്സ്, തെക്കൻ ഇറ്റലിയിൽ വെച്ച് നടന്ന പ്രമാണ ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്പ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും ഗഗനചാരി പ്രദർശിപ്പിച്ചിരുന്നു. ഇപ്പോഴിതാ സിനിമയിൽ താൻ ചെയ്ത ലിപ് ലോക്ക് സീനിനെ കുറിച്ച് അനാർക്കലി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

​ഗോകുൽ സുരേഷിന്റെ കഥാപാത്രവുമായിട്ടായിരുന്നു ചിത്രത്തിൽ അനാർക്കലിയുടെ ലിപ് ലോക്ക് സീൻ. ആദ്യമായി ചെയ്ത ലിപ് ലോക്കാണ് ​ഗ​ഗനചാരിയിലേത്. ഡിസ്ക്രിപ്ഷൻ ഒന്നും സംവിധായകൻ തന്നിരുന്നില്ല. അനാർക്കലി കുറച്ച് ആക്രാന്തം വേണമെന്ന് മാത്രമാണ് സംവിധായകൻ പറഞ്ഞിരുന്നത്. ​ഹ്യൂമണെ കിസ് ചെയ്യുന്ന ഏലിയനാണല്ലോ ഗ​ഗനചാരിയിലെ കഥാപാത്രം. അതുകൊണ്ട് തന്നെ അത്തരത്തിൽ ഒരു കിസ്സായിരിക്കുമെന്ന് പറഞ്ഞിരുന്നു.

- Advertisement -

കുറച്ച് ഡോമിനന്റ് ആയിരിക്കണമെന്നും പറഞ്ഞിരുന്നു. കാരണം ​ഗോകുലിന്റെ കഥാപാത്രം ഒരു പാവമാണല്ലോ. എന്റെ കഥാപാത്രം ഫിസിക്കലിയും കുറച്ച് സ്ട്രോങ് എന്ന രീതിയിലാണല്ലോ കാണിച്ചിരിക്കുന്നത്. അതുകൊണ്ട് ഡോമിനേറ്റ് ചെയ്യണമെന്നുള്ള ഒരു പരിപാടി പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷെ ലിപ് ലോക്ക് ഫസ്റ്റ് ടേക്കിൽ തന്നെ ഓക്കെയായി.

ഒരു ടേക്ക് കൂടി വേണമെങ്കിൽ ചെയ്യാമെന്ന് ഞാൻ പറഞ്ഞിരുന്നു എന്നാണ് പൊട്ടിച്ചിരിച്ചുകൊണ്ട് അനാർക്കലി പറഞ്ഞത്. ശേഷം ആ ലിപ് ലോക്ക് സീനിനെ കുറിച്ച് ​ഗോകുലും വാചാലനായി. റിയാലിറ്റിയിലാണ് ലിപ് ലോക്ക് നടന്നതെങ്കിൽ രണ്ടോ, മൂന്നോ, നാലോ ടേക്കൊക്കെ പോയാൽ കൊള്ളാമെന്ന് നമുക്ക് തോന്നും. ഞാൻ ഉദ്ദേ​ശിച്ചത് നമുക്ക് ആരുമായാണോ പ്രണയം അവരുമായി ലിപ് ലോക്ക് ചെയ്യുന്നതിനെ കുറിച്ചാണ്.

സിനിമയിൽ ഇത്തരം സീൻ ചെയ്യുമ്പോൾ നമ്മൾ പ്രൊഫഷണൽസല്ലേ. അതുകൊണ്ട് തന്നെ എനിക്കൊരു വാശിയായിരുന്നു ഫസ്റ്റ് ടേക്കിൽ തന്നെ തീർക്കണമെന്ന്. അനാർക്കലിക്ക് എന്നെ ആക്രമിച്ചാൽ മാത്രം മതിയായിരുന്നു. പ്രകടനം മൊത്തം ചെയ്യേണ്ടത് ഞാനായിരുന്നു എന്നാണ് ​ഗോകുൽ പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week