24.3 C
Kottayam
Saturday, June 6, 2026

‘എന്നെ ആ പിശാച് ആക്രമിക്കുന്നു, രക്ഷിക്കാൻ വന്നത് പൃഥ്വിരാജും മോഹൻലാലും, വെളിപ്പെടുത്തലുമായി നവ്യാ നായര്‍!

Must read

കൊച്ചി:ഉറക്കത്തില്‍ കണ്ട വിചിത്രമായ സ്വപ്‍നങ്ങളെ കുറിച്ച് വെളിപ്പെടുത്തി നടി നവ്യാ നായര്‍. പലപ്പോഴും സ്വപ്‍നങ്ങള്‍ കാരണം ഉറങ്ങാൻ തനിക്ക് കഴിയാറില്ലെന്നും നവ്യ നായര്‍ വ്യക്തമാക്കുന്നു. ഇങ്ങനെ പ്രശ്‍നങ്ങളുള്ളവര്‍ക്ക് തന്റെ വെളിപ്പെടുത്തല്‍ ഒരു സഹായകമാകുമെന്നും നവ്യാ നായര്‍ കരുതുന്നു. നവ്യാ നായര്‍ വ്ളോഗിലൂടെയാണ് സ്വപ്‍നത്തെ കുറിച്ച് വെളിപ്പെടുത്തിത്.

പേടിപ്പിക്കുന്ന സ്വപ്‍നം കണ്ടാണ് ഉറങ്ങാറെന്ന് പറയുന്നു നവ്യ നായര്‍. ഞെട്ടി ഉണരാറുണ്ട് താൻ പലപ്പോഴും. മുഖം കഴുകി വന്ന് ഉറങ്ങാൻ താൻ വീണ്ടും ശ്രമിക്കുമ്പോള്‍ ആ സ്വപ്‍നത്തിന്റെ ബാക്കി കാണും. പിന്നെ ഉറങ്ങാനാകില്ല. ഉറങ്ങാൻ പേടിയാണ്.  എനിക്ക് വെളിച്ചം വന്നാലെ ഉറങ്ങാനാകൂ. അപ്പോള്‍ ഇരുട്ടു മാറിയെന്ന തോന്നലാണെന്നും പറയുന്നു നവ്യാ നായര്‍.

സ്വപ്‍നം കാണുമ്പോഴുള്ള പ്രശ്‍നങ്ങളെ അഭിമുഖീകരിക്കാൻ താൻ ചെയ്യാറുള്ള മാര്‍ഗ്ഗങ്ങളും നടി വെളിപ്പെടുത്തി. നേരത്തെ ഉറങ്ങും. രാവിലെ നേരത്തെ എഴുന്നേല്‍ക്കും ഇപ്പോള്‍. അതിനാല്‍ സ്വപ്‍നം കാണുന്നത് ഇല്ലാതായിട്ടില്ല. പക്ഷേ സ്വപ്‍നത്തില്‍ നിന്ന് ഉണരാനാകുന്നുണ്ട്. പിന്നീട് ഉറങ്ങുമ്പോള്‍ ബാക്കി സ്വപ്‍നമുണ്ടാകുന്നില്ലെന്നും പറയുന്നു നവ്യാ നായര്‍. എന്തായാലും നടി പറഞ്ഞത് ഇത്തരം പ്രതിസന്ധിയുള്ളവര്‍ക്ക് സഹായമായേക്കും.

ഉറക്കത്തില്‍ കണ്ട ഒരു സ്വപ്‍നവും താരം വെളിപ്പെടുത്തി. ചരലും മണലുമൊക്കെയുള്ള ഒരു ലോകത്ത് താൻ അകപ്പെട്ടിരിക്കുന്നു. അമ്മയും അച്ഛനും, ലാലേട്ടനും പൃഥ്വിരാജും ക്യാമറമാൻ പി സുകുമാര്‍ എന്നിവരൊക്കെയുണ്ട്. ഒരു ജീവി അവിടെ ഉണ്ട്. ദേഹത്ത മുഴുവൻ കുമിളകളുള്ള ജീവി. കണ്ടാല്‍ ശരിക്കും പിശാച്. തന്നെ അത് ആക്രമിക്കുന്നും ഉണ്ട്. സ്വപ്‍നത്തില്‍ കാണുമ്പോള്‍ പേടി തോന്നും. അതില്‍ നിന്ന് തന്നെ രക്ഷിക്കാൻ വരുന്നത് സുകുവേട്ടനും രാജുവേട്ടനും ലാലേട്ടനൊക്കെയാണ് എന്നും പറയുന്നു നവ്യാ നായര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

Popular this week