31.8 C
Kottayam
Thursday, December 5, 2024

സിദ്ദിഖിയെ കൊന്നത് സഹോദരങ്ങളുടെ പഠനത്തിന് പണം കണ്ടെത്താനെന്ന് പ്രതി; കള്ളമെന്ന് പിതാവ്

Must read

ന്യൂഡല്‍ഹി: എന്‍.സി.പി. നേതാവും മഹാരാഷ്ട്ര മുന്‍ മന്ത്രിയുമായ ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയത് പണത്തിന് വേണ്ടി മാത്രമാണെന്ന് പ്രധാന പ്രതി ശിവകുമാര്‍ ഗൗതം. കഴിഞ്ഞ ദിവസമാണ് ഇയാളെ ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ വെച്ച് പിടികൂടിയത്. ഇയാള്‍ക്ക് താമസസൗകര്യം ഒരുക്കിയതിന്റെയും നേപ്പാളിലേക്ക് കടക്കാന്‍ സഹായിച്ചതിന്റെയും പേരില്‍ അനുരാഗ് കശ്യപ്, ഗ്യാന്‍ പ്രകാശ് ത്രിപാഠി, ആകാശ് ശ്രീവാസ്തവ, അഖിലേശേന്ദ്ര പ്രതാപ് സിങ് എന്നിങ്ങനെ നാലുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

22 വയസ്സുകാരനായ പ്രതിയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല. ആക്രി കച്ചവടമാണ്‌ തൊഴില്‍. കര്‍ഷകനായ പിതാവും രണ്ടു സഹോദരന്‍മാരും സഹോദരിമാരും അടങ്ങുന്നതാണ് ഇയാളുടെ കുടുംബം. സഹോദരങ്ങളുടെ പഠനത്തിന് പണം കണ്ടെത്താനാണ് ക്വട്ടേഷന്‍ ഏറ്റെടുത്തത് എന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞതായി സെപ്ഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ഇയാൾ പറയുന്നത് ശരിയല്ലെന്നാണ് പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്. ആഡംബര ജീവിതത്തോടുള്ള ആസക്തിയാണ് മകനെ നാശത്തിലേക്ക് എത്തിച്ചത്. ‘കുറ്റവാളിയെ കുറ്റവാളിയെപ്പോലെ തന്നെ കെെകാര്യം ചെയ്യണം’- പിതാവ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കേസില്‍ നേരത്തേ അറസ്റ്റിലായ ധര്‍മ്മരാജ് കശ്യപുമായി ഇയാള്‍ക്ക് പരിചയമുണ്ട്. ആക്രി കച്ചവടമാണ് ധര്‍മ്മരാജിന്റെയും തൊഴില്‍. രണ്ടു മാസങ്ങള്‍ക്ക് മുന്‍പാണ് ധര്‍മ്മരാജ്, ലോറന്‍സ് ബിഷ്‌ണോയി സംഘത്തിലെ ശുഭം ലോങ്കറിനെ പരിചയപ്പെടുന്നത്. ഇയാള്‍ പറഞ്ഞതു പ്രകാരം, ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയിയുമായി സ്‌നാപ്പ് ചാറ്റിലൂടെ ബന്ധപ്പെട്ടു. ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയാല്‍ 10 ലക്ഷം രൂപ പ്രതിഫലം തരാമെന്ന് വാഗ്ദാനം ചെയ്തു.

ബിഷ്‌ണോയി സംഘം നല്‍കിയ തോക്ക് എങ്ങനെ ഉപയോഗിക്കണമെന്ന് ഇന്റര്‍നെറ്റിലെ വീഡിയോകള്‍ കണ്ട് പഠിച്ചു. ദിവസങ്ങളെടുത്ത് പരിശീലനം നേടിയ ശേഷമായിരുന്നു സിദ്ദിഖിയെ കൊലപ്പെടുത്തിയത്. മുന്‍കൂര്‍ തുകയായി 25000 രൂപ കൈപ്പറ്റി. ദൗത്യത്തിന് ശേഷം ഝാന്‍സി, ഡല്‍ഹി എന്നിവിടങ്ങളിലെല്ലാം സഞ്ചരിച്ചു. നേപ്പാളിലേക്ക് കടക്കാന്‍ പദ്ധതിയുമ്പോഴാണ് ബഹ്‌റൈച്ചില്‍ പോലീസ് പിടിയിലായത്.

ഒക്ടോബര്‍ 12-നാണ് എന്‍.സി.പി. നേതാവും മഹാരാഷ്ട്ര മുന്‍ മന്ത്രിയുമായ ബാബാ സിദ്ദിഖി ബാന്ദ്രയില്‍വെച്ച് വെടിയേറ്റു മരിച്ചത്. നേരത്തെ രണ്ട് ഷൂട്ടര്‍മാര്‍ ഉള്‍പ്പെടെ 20 ആളുകളെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ശ്രീജേഷിന് കിരീടനേട്ടത്തോടെ പരിശീലനകനായി അരങ്ങേറ്റം! ഏഷ്യാ കപ്പ് ഹോക്കിയില്‍ പാകിസ്ഥാനെ തകര്‍ത്തു

മസ്‌കറ്റ്: ജൂനിയര്‍ ഹോക്കി ഏഷ്യാ കപ്പ് കിരീടം ഇന്ത്യക്ക്. പാകിസ്ഥാനെ മൂന്നിനെതിരെ അഞ്ച് ഗോളിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. ഇന്ത്യയുടെ മുന്‍ ഗോള്‍ കീപ്പറും മലയാളിയുമായ പി ആര്‍ ശ്രീജേഷാണ് ജൂനിയര്‍ ടീമിന്റെ...

ഇസ്രയേലിനെതിരെ യു എന്നിൽ നിലപാടെടുത്ത് ഇന്ത്യ; 'പലസ്തീൻ അധിനിവേശം അവസാനിപ്പിക്കണം' പ്രമേയത്തിൽ വോട്ട് ചെയ്തു

ന്യൂയോർക്ക്: ഇസ്രയേലിനെതിരെ ഐക്യരാഷ്ട്ര സഭ പൊതുസഭയിൽ നിലപാട് പ്രഖ്യാപിച്ച് ഇന്ത്യ. ഇസ്രായേലിനെതിരായ രണ്ട് പ്രമേയങ്ങളെ അനുകൂലിച്ച് ഇന്ത്യ വോട്ടുചെയ്തു. പലസ്തീനിലെ അധിനിവേശം ഇസ്രയേൽ അവസാനിപ്പിക്കണമെന്നും സിറിയൻ ഗോലാനിൽ നിന്നും ഇസ്രയേൽ പിന്മാറണമെന്നുമുള്ള പ്രമേയങ്ങളിലാണ്...

കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് തിരശ്ശീല വീഴുന്നു; ടീക്കോമിന്‍റെ ഭൂമി തിരിച്ചുപിടിക്കും

കൊച്ചി: കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി ടീക്കോമിന് നല്‍കിയ ഭൂമി തിരിച്ചു പിടിക്കാന്‍ മന്ത്രിസഭാ തീരുമാനം. പദ്ധതിയിൽ നിന്ന് പിന്‍മാറാനുള്ള ടീകോമിന്‍റ ആവശ്യപ്രകാരമാണ് നടപടി. ഇതു പ്രകാരം 246...

യാത്രക്കാരെ പെരുവഴിയിലാക്കിയ മണിക്കൂറുകള്‍; ഷൊർണൂരിൽ കുടുങ്ങിയ വന്ദേഭാരത് തിരുവനന്തപുരത്തെത്തിയത് രാത്രി 2.30ന്

തിരുവനന്തപുരം: ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കാസര്‍കോട് - തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ മൂന്നര മണിക്കൂറോളം വൈകി അർധരാത്രി രണ്ടരയോടെയാണ് തിരുവനന്തപുരത്ത് എത്തിയത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ട്രെയിന്‍ ഷൊര്‍ണൂരില്‍ മൂന്ന് മണിക്കൂറോളം പിടിച്ചിട്ടതാണ് യാത്രക്കാരെ...

പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും സ്ത്രീ മരിച്ചു; അല്ലു അർജുനെ കാണാൻ ആളുകൾ ഒഴുകിയെത്തിയതോടെയാണ് ദാരുണസംഭവം

ഹൈദരാബാദ്: പുഷ്പ 2 റിലീസിനോട് അനുബന്ധിച്ച് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. പ്രീമിയർ ഷോയ്ക്ക് എത്തിയ അല്ലു അർജുനെ കാണാൻ വലിയ ഉന്തും തള്ളുമുണ്ടായി. ആൾക്കൂട്ടത്തെ...

Popular this week