ന്യൂഡല്‍ഹി:ഉച്ചത്തിലുള്ള സംഗീതവും ഉറക്കെ ഫോണുകളില്‍ സംസാരിക്കുന്നതും ട്രെയിനില്‍ നിരോധിച്ചുകൊണ്ട് റെയില്‍വേയുടെ പുതിയ ഉത്തരവ്.ഇത്തരത്തില്‍ ആരെങ്കില്‍ പിടിക്കപ്പെട്ടാല്‍ കര്‍ശനമായ നടപടി ഉണ്ടാവും. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യ പ്രദമായ യാത്ര ഒരുക്കുക ലക്ഷ്യമിട്ടാണ് പുതിയ നടപടി.
ഏതെങ്കിലും യാത്രക്കാര്‍ക്ക് ഇത്തരത്തില്‍ അസൗകര്യം നേരിട്ടാല്‍, ട്രെയിന്‍ ജീവനക്കാര്‍ ഉത്തരവാദികളായിരിക്കും. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ റെയില്‍വേ മന്ത്രാലയത്തിന് ലഭിച്ച സാഹചര്യത്തിലാണ് പുതിയ ചട്ടം കൊണ്ടുവന്നത്.
യാത്രക്കാര്‍ക്ക് യാതൊരു അസൗകര്യവും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍, ക്രമവും മാന്യമായ പെരുമാറ്റവും പാലിക്കാന്‍ യാത്രക്കാരോട് ആവശ്യപ്പെടാനുള്ള ഉത്തരവാദിത്തം ആര്‍പിഎഫ്, ടിക്കറ്റ് ചെക്കര്‍മാര്‍, കോച്ച് അറ്റന്‍ഡന്റുകള്‍, കാറ്ററിംഗ് എന്നിവരുള്‍പ്പെടെയുള്ള ട്രെയിന്‍ ജീവനക്കാര്‍ക്കായിരിക്കും.
റെയില്‍വേ നടത്തിയ ബോധ വത്കരണ സ്‌പെഷ്യല്‍ ഡ്രൈവില്‍ ഇയര്‍ഫോണില്ലാതെ പാട്ട് കേള്‍ക്കുകയോ ഫോണില്‍ ഉച്ചത്തില്‍ സംസാരിക്കുകയോ ചെയ്യാതിരിക്കാനും മര്യാദകള്‍ പാലിക്കാനും ജീവനക്കാര്‍ യാത്രക്കാരെ ഉപദേശിച്ചു.
ഇതുകൂടാതെ, കൂട്ടമായി യാത്ര ചെയ്യുന്ന യാത്രക്കാരെ രാത്രി വരെ സംസാരിക്കാന്‍ അനുവദിക്കില്ലെന്നും രാത്രി ഒഴികെയുള്ള ലൈറ്റുകളെല്ലാം രാത്രി 10 മണിക്ക് ശേഷം അണയ്ക്കുമെന്നും പുതിയ നിയമത്തില്‍ പറയുന്നു. നിയമങ്ങള്‍ പാലിക്കാത്ത യാത്രക്കാരനെ റെയില്‍വേ നിയമ വ്യവസ്ഥകള്‍ അനുസരിച്ച് കര്‍ശനമായി നേരിടും.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തില്‍ സര്‍വ്വീസ് നടത്തുന്ന നാല് ട്രെയിനുകള്‍ റദ്ദാക്കി. ജനുവരി 22 മുതല്‍ 27 വരെ കേരളത്തില്‍ കൂടി കടന്ന് പോകുന്ന നാല് ട്രെയിനുകളാണ് പൂര്‍ണമായി റദ്ദാക്കിയത്.നാഗര്‍കോവില്‍-കോട്ടയം എക്‌സ്‌പ്രെസ്സ്, കൊല്ലം-തിരുവനന്തപുരം അണ്‍ റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്, കോട്ടയം-കൊല്ലം അണ്‍ റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്, തിരുവനന്തപുരം – നാഗര്‍കോവില്‍ അണ്‍ റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ് എന്നിവയാണ് റദ്ദാക്കിയത്.
1. നാഗർകോവിൽ-കോട്ടയം എക്സ്പ്രെസ്സ് (ട്രെയിൻ നമ്പർ -16366)
2. കൊല്ലം – തിരുവനന്തപുരം അൺറിസർവ്‍ഡ് എക്സ്പ്രെസ്സ് (ട്രെയിൻ നമ്പർ- 06425)
3) കോട്ടയം-കൊല്ലം അൺറിസർവ്‍ഡ് എക്സ്പ്രെസ്സ് (ട്രെയിൻ നമ്പർ.06431)
4) തിരുവനന്തപുരം – നാഗർകോവിൽ അൺറിസർവ്‍ഡ് എക്സ്പ്രെസ്സ് (ട്രെയിൻ നമ്പർ 06435)