28.2 C
Kottayam
Friday, June 5, 2026

ഒരു കൊറോണയും നമ്മളെ ബാധിക്കില്ല…ഡോക്ടര്‍മാര്‍ പറഞ്ഞാല്‍ പോലും ആരും പള്ളിവിടരുത്… ഇതിനേക്കാള്‍ സുരക്ഷിതമായ സ്ഥലം രാജ്യത്ത് വേറെയില്ല..നിസ്മുദ്ദീന്‍ പള്ളിയില്‍ തിരിച്ചടിയായത് ഈ സന്ദേശം

Must read

<p>ന്യൂഡല്‍ഹി: ഡല്‍ഹി നിസാമുദീനില്‍ നടന്ന തബ്ലീഗ് ജമാ അത്ത് സമ്മേളനത്തിന്റെ സംഘടാകര്‍ക്കെതിരെ കേസെടുത്തു. മൗലാന സാദ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഡല്‍ഹി പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗമാണ് കേസെടുത്തത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ചതിനാണ് കേസ്. അതേസമയം വിലക്ക് ലംഘിച്ച് മതസമ്മേളനം സംഘടിപ്പിച്ച നിസാമുദ്ദീന്‍ മര്‍ക്കസ് തലവന്‍ മൗലാനാ സാദിന്റെ ശബ്ദ സന്ദേശം പുറത്ത്.</p>

<p>വെറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഒരു വിശ്വാസിയും പള്ളിവിട്ട് പോകരുതെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ശബ്ദസന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയായ ഈ സന്ദേശം മാര്‍ച്ച് 18 നാണ് ഇയാള്‍ സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതെന്നാണ് കരുതുന്നത്.കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരും പള്ളിവിട്ട് പോകരുത്. ഡോക്ടര്‍മാര്‍ പറഞ്ഞാല്‍ പോലും ആരും അത് വിശ്വസിച്ച് പള്ളിവിടരുത്. ഇതിനേക്കാള്‍ സുരക്ഷിതമായ സ്ഥലം രാജ്യത്ത് വേറെയില്ല ഒരു കൊറോണയും നമ്മളെ ബാധിക്കില്ല- സാദി പ്രചരിപ്പിച്ച ശബ്ദ സന്ദേശത്തില്‍ പറയുന്നു.</p>

<p>സംഭവത്തില്‍ ഇയാള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നാണ് വിവരം.കേരളത്തില്‍ നിന്നുള്ളവരടക്കം ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത തബ്ലീഗ് സമ്മേളനത്തില്‍ 824 വിദേശികളും പങ്കെടുത്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചടങ്ങില്‍ പങ്കെടുത്ത വിദേശികള്‍ വിസാ ചട്ടം ലംഘിച്ചുവെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.</p>

<p>മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുക, ആരാധനാലയങ്ങളിലോ പരിസര പ്രദേശങ്ങളിലോ പ്രസംഗിക്കുക, മതവുമായി ബന്ധപ്പെട്ട ശബ്ദ-ദൃശ്യ അവതരണം നടത്തുകയോ, ലഘുലേഖകള്‍ വിതരണം ചെയ്യുകയോ ചെയ്യരുതെന്ന് വ്യക്തമാക്കിയാണ് കേന്ദ്രം വിസ അനുവദിക്കുന്നത്. എന്നാല്‍ തൗഹീദ് ജമാ അത്ത് ഏഷ്യന്‍ സ?മ്മേളനത്തില്‍ പങ്കെടുത്ത വിദേശികളെല്ലാം ഈ വിസാ ചട്ടം ലംഘിച്ചു. ടൂറിസ്റ്റ് വിസയിലാണ് ഭൂരിഭാഗം പേരും ഇന്ത്യയില്‍ എത്തിയത്. ഇവരെ ആഭ്യന്തര മന്ത്രാലയം വിലക്കിയേക്കുമെന്നും സൂചനയുണ്ട്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week