ബിഹാറില്‍ നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകും; തീരുമാനം എന്‍.ഡി.എ യോഗത്തില്‍

പാട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറിനെ തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന എന്‍ഡിഎ യോഗത്തിലാണ് നിതീഷ് കുമാറിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയാകും.

ബിഹാര്‍ സര്‍ക്കാര്‍ രൂപീകരണത്തിന്റെ ഭാഗമായാണ് എന്‍ഡിഎ യോഗം ചേര്‍ന്നത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ മേല്‍നോട്ടത്തിലായിരുന്നു യോഗം. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് എന്‍.ഡി.എ നേതാക്കള്‍ ഇന്നുതന്നെ ഗവര്‍ണറെ കാണുമെന്നാണ് വിവരം.

എന്‍.ഡി.എയില്‍ ജെ.ഡിയുവിന്റെ സീറ്റുവിഹിതം കുറഞ്ഞതോടെ രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തിരുന്നു. പ്രധാനവകുപ്പുകള്‍ വേണമെന്ന ആവശ്യവുമായി ഇരുകൂട്ടരും രംഗത്തെത്തി. ജെ.ഡി.യുവിന് തെരഞ്ഞെടുപ്പില്‍ 43 സീറ്റുകളാണ് ലഭിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വോട്ടുവിഹിതം 15 ശതമാനം ഇടിയുകയും ചെയ്തു. 125 സീറ്റുകളാണ് എന്‍.ഡി.എ നേടിയത്. ഇതില്‍ 73 സീറ്റുകള്‍ ബിജെപിയാണ് നേടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News